കോ​​വി​​ഡ്​: പു​​തി​​യ രോ​​ഗി​​ക​​ൾ 207

ദോ​​ഹ: ഖ​​ത്ത​​റി​​ൽ 207 പേ​​ർ​​ക്ക്​ കൂ​​ടി കോ​​വി​​ഡ്​ സ്​​​ഥി​​രീ​​ക​​രി​​ച്ചു. ഇ​​തി​​ൽ 64 പേ​​ർ വി​​ദേ​​ശ​​ത്തു​​​നി​​ന്ന്​ തി​​രി​​ച്ചെ​​ത്തി​​യ​​വ​​രാ​​ണ്. 117 പേ​​ർ​​ക്ക്​ രോ​​ഗ​​മു​​ക്​​​തി​​യു​​ണ്ടാ​​വു​​ക​​യും ചെ​​യ്​​​തു. നി​​ല​​വി​​ലു​​ള്ള ആ​​കെ രോ​​ഗി​​ക​​ൾ 2474 ആ​​ണ്. ഇ​​ന്ന​​ലെ 9975പേ​​ർ​​ക്കാ​​ണ്​ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്. ആ​​കെ 1257197 പേ​​രെ പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ൾ 144644 പേ​​ർ​​​ക്കാ​​ണ്​ ഇ​​തു​​വ​​രെ വൈ​​റ​​സ്​​​ബാ​​ധ​​യു​​ണ്ടാ​​യ​​ത്. മ​​രി​​ച്ച​​വ​​രും രോ​​ഗം​ ഭേ​​ദ​​മാ​​യ​​വ​​രും ഉ​​ൾ​െ​​പ്പ​​ടെ​​യാ​​ണി​​ത്. ഇ​​ന്ന​​ലെ മ​​ര​​ണ​​മി​​ല്ല. ആ​​കെ മ​​ര​​ണം 245 ആ​​ണ്. ആ​​കെ 141925 പേ​​ർ​​ക്കാ​​ണ്​ രോ​​ഗ​​മു​​ക്​​​തി​​യു​​ണ്ടാ​​യ​​ത്. 263 പേ​​രാ​​ണ്​ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലു​​ള്ള​​ത്. ഇ​​തി​​ൽ 28 പേ​​രെ ക​​ഴി​​ഞ്ഞ 24 മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ ​പ്ര​​വേ​​ശി​​പ്പി​​ച്ച​​താ​​ണ്. 33 പേ​​ർ തീ​​വ്ര​​പ​​രി​​ച​​ര​​ണ​​വി​​ഭാ​​ഗ​​ത്തി​​ൽ ക​​ഴി​​യു​​ന്നു​​ണ്ട്. ഇ​​തി​​ൽ നാ​​ലു​​പേ​​രെ ഇ​​ന്ന​​ലെ പ്ര​​വേ​​ശി​​പ്പി​​ച്ച​​താ​​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.