ദോഹ: രാജ്യത്ത് കോവിഡ്–19 രോഗം ബാധിച്ച് ഒരാൾ കൂടി മരണമടഞ്ഞതോടെ ആകെ മരണം 13 ആയി. നേരത്തേ ഒരു സ്വദേശിയും 11 പ്രവാസികളുമാണ് കോവിഡ് ബാധിച്ച് മരണെപ്പട്ടിരുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ പ്രവാസി തൊഴിലാളികളിലാണ് പുതിയ കേസുകളിലധികവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നേരത്തെ രോഗം ബാധിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗബാധയുണ്ടായതെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വിവിധ മേഖലകളിലായുള്ള ഓരോ സംഘം തൊഴിലാളികൾക്കാണ് പുതുതായി രോഗബാധ. കോവിഡ്–19 പോസിറ്റീവായ കുടുംബാംഗങ്ങളുമായി സമ്പർക്കം പുലർത്തിയത് വഴി സ്വദേശികൾക്കും രോഗബാധയുണ്ടാവുന്നു. പുതിയ രോഗികളെയെല്ലാം സമ്പർക്ക വിലക്ക് കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും ആരോഗ്യ മന്ത്രാലയം വെബ്സൈറ്റിലൂടെ അറിയിച്ചു. ഇന്നലെ മരണപ്പെട്ട 52കാരനായ പ്രവാസിക്ക് ദീർഘകാലമായി മറ്റ് രോഗങ്ങളുമുണ്ടായിരുന്നു. രോഗം മൂർഛിച്ചതിനെ തുടർന്ന് തീവ്ര പരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. പരേതെൻറ കുടുംബത്തിെൻറ ദു:ഖത്തിൽ പങ്കുചേരുകയും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മന്ത്രാലയം അറിയിച്ചു. കോവിഡ്–19െൻറ സാമൂഹ്യ വ്യാപനം അറിയുന്നതിന് കമ്മ്യൂണിറ്റി സർവേക്ക് മന്ത്രാലയം തുടക്കം കുറിച്ചിട്ടുണ്ട്. ഇതിെൻറ ഭാഗമായി വിവിധ ഹെൽത്ത് സെൻററുകളിലായി സംഘടിപ്പിച്ച ൈഡ്രവ് ത്രൂ കോവിഡ്–19 പരിശോധനയിൽ 2500 പേർ പങ്കെടുത്തു.
വരും ദിവസങ്ങളിലും ൈഡ്രവ് ത്രൂ കോവിഡ്–19 പരിശോധന നടക്കും. മന്ത്രാലയത്തിെൻറ ക്ഷണം ലഭിച്ചവർ അതത് ഹെൽത്ത് സെൻററുകളിലെത്തി പരിശോധനക്ക് വിധേയമാകണം. കോവിഡ്–19 ബാധയുടെ ഏറ്റവും ഉയർന്ന ഘട്ടമാണിതെന്നും രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നതിനു മുമ്പായി വീണ്ടും വർധനവിന് സാധ്യതയുണ്ട്. രോഗികളുമായി സമ്പർക്കം പുലർത്തിയവരെന്ന് സ്ഥിരീകരിക്കപ്പെട്ടവരിലും വിവിധ സ്ഥലങ്ങളിലായി ആളുകളിൽ ക്രമരഹിതമായും മന്ത്രാലയം പരിശോധന നടത്തിവരികയാണ്. ശനിയാഴ്ച 1130 പേർക്കുകൂടി കോവിഡ് രോഗം സ് ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ചികിൽസയിലുള്ളവർ 18819പേരാണ്. ശനിയാഴ്ച 129 പേർക്കുകൂടി രോഗമുക്തി ഉണ്ടായിട്ടുണ്ട്. ഇതോടെ ആകെ രോഗം ഭേദമായവർ 2449ആയി. ആകെ 124554 പേരെ പരിശോധിച്ചപ്പോൾ 21331പേരിലാണ് ൈവറസ് ബാധ സ്ഥിരീകരിച്ചത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. അനിവാര്യമായ കാരണങ്ങളില്ലാതെ ആരും പുറത്തിറങ്ങരുതെന്നും വീടുകളിൽ തന്നെ സുരക്ഷിതമായി കഴിയണമെന്നും പുറത്തിറങ്ങുന്നവർ മതിയായ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോടാവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.