???????? ??????? ?????? ???????????? ?????????

മറ്റൊരു​ കോവിഡ്​ ആശുപത്രികൂടി പ്രവർത്തനം നിർത്തുന്നു

ദോഹ: കോവിഡ് രോഗികൾ ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് അടച്ച ലെബ്സെയർ ഫീൽഡ് ആശുപത്രി ഇനിമുതൽ ഐസൊലേഷൻ കേന്ദ്രമായി പ്രവർത്തിക്കും. കോവിഡ് രോഗികളിലെ കുറവുകാരണം ഇത് മൂന്നാമത്തെ ആശുപത്രിയാണ് അടച്ചുപൂട്ടി ഐസൊലേഷൻ കേന്ദ്രമാകുന്നത്. ദുഖാൻ റോഡിൽ ശഹാനിയക്ക് സമീപം സ്​ഥാപിച്ച ലെബ്സെയർ ഫീൽഡ് ആശുപത്രിയിൽ 504 കിടക്കകളാണ് രോഗികൾക്കായി സജ്ജമാക്കിയിരുന്നത്. 170 നഴ്സുമാരും 25 ഡോക്ടർമാരും ഇവിടെ കർമരംഗത്തുണ്ടായിരുന്നു.ആശുപത്രി ഐസൊലേഷൻ കേന്ദ്രമാക്കി മാറ്റുന്നതി​െൻറ ഭാഗമായി പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി പ്രതിരോധ മന്ത്രാലയത്തിലെയും ഹമദ് മെഡിക്കൽ കോർപറേഷനിലെയും മുതിർന്ന ഉദ്യോഗസ്​ഥരുമായി കൂടിക്കാഴ്ച നടത്തുകയും സന്തോഷം പങ്കുവെക്കുകയും ചെയ്തു. ഖത്തറിലെ കോവിഡ് ആശുപത്രികളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ലെബ്സെയർ ആശുപത്രിയെന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ അൽ കുവാരി പറഞ്ഞു.


പൊതുജനാരോഗ്യ മന്ത്രാലയവും പ്രതിരോധ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ എന്നിവയുടെയും ശക്തമായ പങ്കാളിത്തത്തി ​െൻറഫലമാണ് ലെബ്സെയർ കോവിഡ് ആശുപത്രി. മഹാമാരിക്കിടയിൽ രാജ്യത്തെ ആരോഗ്യമേഖലക്കാവശ്യമായ പിന്തുണ നൽകിയ പ്രതിരോധ മന്ത്രാലയത്തിന് പ്രത്യേക നന്ദി രേഖപ്പെടുത്തുന്നുവെന്ന്​ ഡോ. അൽ കുവാരി വ്യക്തമാക്കി. കോവിഡ് പോലെയുള്ള മഹാമാരിക്കിടയിൽ അതിനൂതന സംവിധാനങ്ങൾ പ്രയോഗവൽകരിക്കുന്നതിലുള്ള ആരോഗ്യ വകുപ്പി ​െൻറ കഴിവിനുള്ള ഉദാഹരണമാണ് ലെബ്സെയർ ആശുപത്രിയുടെ വേഗത്തിലുള്ള സജ്ജീകരണവും പ്രവർത്തനവും. രോഗികൾക്ക് മികച്ച ചികിത്സ നൽകുന്നതിൽ ഇത്തരം ആശുപത്രികൾ വലിയ പങ്ക് വഹിച്ചു. രാജ്യത്തെ ആശുപത്രി ക്ഷമത വികസിപ്പിക്കുകയെന്ന സ്​ട്രാറ്റജിയുടെ ഭാഗമായിരുന്നു ഇതെന്ന്​ സിസ്​റ്റം വൈഡ് ഇൻസിഡൻറ് കമാൻഡ് കമ്മിറ്റി ഡോ. സഅദ് അൽ കഅ്ബി പറഞ്ഞു. 
രാജ്യത്ത്​ കോവിഡ്​ ഭീഷണി പതുക്കെ ഇല്ലാതാവുകയാണ്​. സമ്പൂർണലോക്​ ഡൗൺ പോലും പ്രഖ്യാപിക്കാതെയാണ്​ രാജ്യം കോവിഡിനെ വരുതിയിലാക്കിയത്​. ഇഹ്തിറാസ്​ ആപ്പ് എല്ലാവർക്കും നിർബന്ധമാക്കിയതും കർശന മെഡിക്കൽ നിർദേശങ്ങൾ പ്രകാരം ആളുകൾ സ്വയം ക്വാറൈൻറനിൽ പോകാൻ ആരംഭിച്ചതും രോഗവ്യാപനം കുറച്ചു. പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി എന്നിവരുടെ പൊതു ജനാരോഗ്യ നിർദേശങ്ങൾ ജനങ്ങൾ പാലിക്കുകയും ചെയ്​തുതുടങ്ങി. ഇതിനാൽ​ പല ക്വാറൻറീൻ കേന്ദ്രങ്ങളും അടക്കാൻ അധികൃതർ തയാറെടുക്കുകയാണ്​.

കോവിഡ്​ രോഗികൾക്ക്​ മാത്രമായി തുടങ്ങിയ വിവിധ ആശുപത്രികളും പ്രവർത്തനം നിർത്തുകയാണ്​. കോവിഡിനെ നിയന്ത്രിക്കുന്നതിലും പ്രതിരോധിക്കുന്നതിലും ശാസ്​ത്ര, സാങ്കേതിക മേഖലകളിലെ ഖത്തറി ​െൻറ നിക്ഷേപം വലിയ പങ്ക് വഹിച്ചിട്ടുണ്ട്​. ഇതിനാൽ അത്യാധുനികസൗകര്യങ്ങളാണ്​ ഖത്തറിലെ ആരോഗ്യമേഖലയിൽ ഉള്ളത്​. തുടക്കംമുതൽ കൃത്യമായ ആസൂത്രണത്തോടെയാണ്​ ഖത്തർ കോവിഡ്​ പ്രതിരോധനടപടികൾ സ്വീകരിച്ചത്​. 
അതേസമയം, നിയന്ത്രണങ്ങൾ നീക്കിത്തുടങ്ങിയെങ്കിലും ജനങ്ങൾ പ്രതിരോധനടപടികൾ സ്വീകരിക്കുന്നതിൽ വിട്ടുവീഴ്​ച ചെയ്​താൽ കോവിഡിൻെറ രണ്ടാംവരവ്​ ഉണ്ടാകുമെന്ന മ​ുന്നറിയിപ്പും പൊതുജനാരോഗ്യമന്ത്രാലയം നൽകുന്നുണ്ട്​. റാസ്​ ലഫാൻ ആശുപത്രി, മിസൈദ് ആശുപത്രി എന്നിവക്ക് ശേഷം അടച്ചുപൂട്ടുന്ന മൂന്നാമത്തെ കോവിഡ് ആശുപത്രിയാണ് ലെബ്സെയർ ആശുപത്രി. ഈ ആശുപത്രികളിലെ അവസാനരോഗികൾ ആശുപത്രി വിടു​േമ്പാൾ വൻ യാത്രയയപ്പാണ്​ അധികൃതർ നൽകിയിരുന്നത്​.

Tags:    
News Summary - covid-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.