കോവിഡ്​: പുതിയ രോഗികൾ 283, രോഗമുക്​തർ 275

ദോഹ: രാജ്യത്ത്​ ഇന്നലെ 283പേർക്ക്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചപ്പോൾ 275 പേർക്ക്​ രോഗമുക്​തിയുണ്ടായി. ആകെ 481930 പേർക്കാണ്​ പരിശോധന നടത്തിയത്​. 109880 പേർക്കാണ്​ ഇതുവരെ ആകെ വൈറസ്​ബാധ സ്​ഥിരീകരിച്ചത്​. മരിച്ചവരും രോഗം ഭേദമായവരും ഉൾ​െപ്പടെയാണിത്​. 4736 പേർക്കാണ്​ ഇന്നലെ പരിശോധന നടത്തിയത്​. 

നിലവിലുള്ള രോഗികൾ ആകെ 3110 ആണ്​. ആകെ രോഗമുക്​തി നേടിയവർ 106603 ആണ്​. ഇന്നലെ രണ്ടുപേർ കൂടി മരിച്ചതോടെ ആകെ മരണം 167 ആയിട്ടുണ്ട്​. നിലവിൽ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർ 496 ആണ്​. ഇതിൽ 51 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്​. 92 പേരാണ്​ ആകെ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്നത്​. ഇതിൽ അഞ്ചുപേരെ ഇന്നലെ പ്ര​േവശിപ്പിച്ചതാണ്​.

Tags:    
News Summary - covid-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.