കോവിഡ്​ പ്രതിസന്ധി : 220ഓളം പേരെ സൗജന്യമായി നാട്ടിലെത്തിച്ച് പ്രവാസി കോഓഡിനേഷൻ കമ്മിറ്റി​

ദോഹ: കോവിഡ്​ പ്രതിസന്ധിയിൽ നാടണയാനാകാതിരുന്ന പ്രവാസി ഇന്ത്യക്കാർക്കായി ഖത്തറിലെ പ്രവാസി കോഓഡിനേഷൻ കമ്മിറ്റി നടത്തിയത്​ മാതൃകാ
സേവനം. ​ടിക്കറ്റിന്​ പണമില്ലാതെ കഷ്​ടപ്പെട്ടിരുന്ന അർഹരായവരെ നാട്ടിലെത്തിക്കാനായി പൂർണമായും സൗജന്യമായി കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാർ​ട്ടേഡ്​ വിമാനം ഒരുക്കിയിരുന്നു. ഇതിനുപുറമെ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക്​ ഇതുവരെ അമ്പതോളം പേരെ സൗജന്യമായി എത്തിക്കുകയും ചെയ്​തു. വന്ദേഭാരത്​ വിമാനങ്ങളിൽ സീറ്റുകൾ കുറയുകയും അർഹർക്ക്​ അവസരം കിട്ടാതിരിക്കുകയും ചെയ്​തപ്പോഴാണ്​ പ്രവാസി സംഘടനകൾ ചാർ​ട്ടേഡ്​ വിമാനങ്ങൾ ഒരുക്കാൻ മുന്നോട്ടു​ വന്നത്​. 

പല സംഘടനകളും സ്വന്തമായി ഇത്തരം വിമാനങ്ങളൊരുക്കി. ഇതിനുപുറമെയാണ്​ വിവിധ സംഘടനകളുടെ കൂട്ടായ്​മയായ പ്രവാസി കോഓഡിനേഷൻ കമ്മിറ്റിയും പദ്ധതിക്ക്​ രൂപം നൽകിയത്​. സുമനസ്സുകളുടെ സഹായത്താലാണ്​ പദ്ധതി മുന്നോട്ടുപോയത്​.കമ്മിറ്റി ഒരുക്കിയ സൗജന്യ ചാര്‍​ട്ടേഡ്​ വിമാനത്തിൽ​ 176 പേരാണ്​ ആദ്യഘട്ടത്തിൽ നാടണഞ്ഞത്​. കൊച്ചിയിലേക്കാണ്​ ഗോ എയർ വിമാനം പറന്നത്​. ഐ.സി.ബി.എഫുമായി സഹകരിച്ചായിരുന്നു ഇത്​. ഇന്‍കാസ്, സംസ്കൃതി, കാക് ഖത്തര്‍, കള്‍ച്ചറല്‍ ഫോറം, ഇന്ത്യന്‍ സോഷ്യല്‍ ഫോറം, ഖത്തര്‍ ഇന്ത്യന്‍ ഇസ്​ലാഹി സ​െൻറര്‍, സ​െൻറര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി, ഖത്തര്‍ ഇന്ത്യന്‍ ഫ്രറ്റേണിറ്റി ഫോറം, സിജി ഖത്തര്‍, ഫോക്കസ് ഖത്തര്‍, ചാലിയാര്‍ ദോഹ, ടീം തിരൂര്‍ എന്നീ സംഘടനകളും കോസ്​റ്റല്‍ ട്രേഡിങ്​, ഗള്‍ഫാര്‍ അല്‍ മിസ്നദ്, ട്രേ ട്രേഡിങ്​ തുടങ്ങിയ സ്ഥാപനങ്ങളുമാണ് മാതൃകാപരമായ സംരംഭവുമായി സഹകരിച്ചത്. 

ചാർ​ട്ടേഡ്​ വിമാനത്തിന്​ പുറമെയാണ്​ വിവിധ ദിവസങ്ങളിലായി കോഴിക്കോട്​, കണ്ണൂർ, കൊച്ചി, തിരുവനന്തപുരം വിമാനത്താവളത്തിലേക്കായി അമ്പതോളം പേരെയും വിവിധ വിമാനങ്ങളിലായി സൗജന്യമായി എത്തിച്ചത്​. കേരളത്തിന്​ പുറത്തുള്ള സ്​ഥലങ്ങളിലേക്കും സൗജന്യ ടിക്കറ്റുകൾ നൽകിയിട്ടുണ്ട്​.
തൊഴില്‍ നഷ്​ടപ്പെട്ടവർ, രോഗികള്‍, സന്ദര്‍ശക വിസയിലെത്തി വിസാ കാലാവധി കഴിഞ്ഞവര്‍ തുടങ്ങി ഏറ്റവും അര്‍ഹരായവരെയാണ് യാത്രക്ക് പരിഗണിച്ചത്. ചെയര്‍മാന്‍ അഡ്വ. നിസാര്‍ കൊച്ചേരിയുടെ നേതൃത്വത്തിലാണ്​ കമ്മിറ്റി പ്രവർത്തനങ്ങൾ നടക്കുന്നത്​.

Tags:    
News Summary - covid-qatarnews-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.