ദോഹ: ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് മടങ്ങുന്നവർക്ക് നാട്ടിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻെറ (ഐ.സി.എം.ആർ) അംഗീകാരമുള്ള ഏത് മെഡിക്കൽ സെൻററിലും കോവിഡ് പരിശോധന നടത്താം. ഖത്തർ എയർവേയ്സാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. കേരളത്തിലെ എല്ലാ നഗരങ്ങളിലും ഐ.സി.എം.ആർ അംഗീകാരമുള്ള സർക്കാർ, സ്വകാര്യ പരിശോധനാകേന്ദ്രങ്ങളുണ്ട്.
www.icmr.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ചാൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും അംഗീകൃത പരിശോധനകേന്ദ്രങ്ങളുെട പട്ടിക ഉണ്ട്.
ആഗസ്റ്റ് 13 മുതൽ ഖത്തറിലേക്ക് വരുന്ന ചില രാജ്യക്കാർക്ക് ഖത്തർ എയർവേയ്സ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസമാണ് നിർബന്ധമാക്കിയത്. നിലവിൽ സർവീസ് നടത്തുന്ന ബംഗ്ലാദേശ്, ബ്രസീൽ, ഇറാൻ, ഇറാഖ്, പാകിസ്താൻ, ഫിലിപ്പീൻസ്, ശ്രീലങ്ക രാജ്യങ്ങളിലുള്ളവർക്ക് 13 മുതൽ യാത്ര ചെയ്യണമെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. സർവീസ് പുനരാംരംഭിക്കുന്ന മുറക്ക് ഇന്ത്യ, നേപ്പാൾ, നൈജീരിയ, റഷ്യ രാജ്യക്കാർക്കും ഇത് നിർബന്ധമാകുമെന്നും കമ്പനി പറയുന്നു.
യാത്രക്ക് 72 മണിക്കൂറിനുള്ളിലെ കോവിഡ് ആർ.ടിപി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്. ഇതിൻെറ ചെലവ് യാത്രക്കാരൻ തന്നെ വഹിക്കണം. ചെക്ക് ഇൻ സമയത്ത് സർട്ടിഫിക്കറ്റിൻെറ കോപ്പി, ഖത്തർ എയർവേയ്സിൻെറ വെബ്സൈറ്റിൽ നിന്ന് കിട്ടുന്ന നിശ്ചിത ഫോറം പൂരിപ്പിച്ചത് എന്നിവ ഇല്ലാത്തവർക്ക് യാത്ര ചെയ്യാൻ കഴിയില്ല. കുടുംബാംഗങ്ങളോടൊപ്പം വരുന്ന 12 വയസിന് താഴെയുള്ള കുട്ടികളെ ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ആഗസ്റ്റ് ഒന്നുമുതൽ ഐഡി കാലാവധി കഴിഞ്ഞ ഇന്ത്യക്കാർക്കടക്കം റീ എൻട്രി പെർമിറ്റ് എടുത്ത് ഖത്തറിലേക്ക് മടങ്ങാനുള്ള അനുമതിയുണ്ട്. https://portal.www.gov.qa/wps/portal/qsports/home എന്ന ഖത്തർ പോർട്ടൽ വഴിയാണ് ഇതിന് അപേക്ഷ സ്വീകരിക്കുന്നത്. വിസാകാലാവധി കഴിഞ്ഞതിനുള്ള ഫീസ് ഒഴിവാക്കിയിട്ടുമുണ്ട്.
1. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഫീൽഡ് യൂണിറ്റ് – ആലപ്പുഴ
2. ഗവ. മെഡിക്കൽ കോളേജ് – തിരുവനന്തപുരം
3. ഗവ. മെഡിക്കൽ കോളേജ് – കോഴിക്കോട്
4. ഗവ. മെഡിക്കൽ കോളേജ് – തൃശൂർ
5. രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി – തിരുവനന്തപുരം
6. ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് – തിരുവനന്തപുരം
7. സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലബോറട്ടറി – തിരുവനന്തപുരം
8. ഇൻറർ യൂനിവേഴ്സിറ്റി –കോട്ടയം
9. മലബാർ കാൻസർ സെൻറർ – തലശ്ശേരി
10. സെൻട്രൽ യൂനിവേഴ്സിറ്റി ഓഫ് കേരള – പെരിയെ, കാസർഗോഡ്
11. ഗവ. മെഡിക്കൽ കോളേജ് – എറണാകുളം
12. ഗവ. മെഡിക്കൽ കോളേജ് – മഞ്ചേരി
13. ഗവ. മെഡിക്കൽ കോളേജ് – കൊല്ലം
14. ഗവ. മെഡിക്കൽ കോളേജ് – കണ്ണൂർ
15. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് – തിരുവനന്തപുരം
16. ഗവ. മെഡിക്കൽ കോളേജ് – പാലക്കാട്
17. ഗവ. ടി ഡി മെഡിക്കൽ കോളേജ് – ആലപ്പുഴ
18. ഗവ. മെഡിക്കൽ കോളേജ് ആശുപത്രി – കൊല്ലം
19. ഡിസ്ട്രിക്ട് പബ്ലിക് ഹെൽത്ത് ലബോറട്ടറി – വയനാട്
1. ഡി ഡി ആർ സി എസ് ആർ എൽ ഡയഗ്നോസ്റ്റിക് ൈപ്രവറ്റ് ലിമിറ്റഡ്– പനമ്പിള്ളി നഗർ, എറണാകുളം
2. മിംസ് ലാബ് സർവീസസ് – ഗോവിന്ദാപുരം, കോഴിക്കോട്
3. ലാബ് സർവീസ് ഫോർ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് സെൻറർ, എ ഐ എം എസ് – പോണെക്കര, കൊച്ചി
4. ഡെയിൻ ഡയഗ്നോസ്റ്റിക്സ് ൈപ്രവറ്റ് ലിമിറ്റഡ്, 18/757 – ആർ സി റോഡ്, പാലക്കാട്
5. മെഡിവിഷൻ സ്കാൻ ആൻഡ് ഡയഗ്നോസ്റ്റിക് റിസർച്ച് സെൻറർ ൈപ്രവറ്റ് ലിമിറ്റഡ് – ശ്രീകണ്ഠത്ത് റോഡ്, കൊച്ചി
6. എം വി ആർ കാൻസർ സെൻറർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സി പി 1/516 ബി സി – പൂലക്കോട്, കോഴിക്കോട്
7.അസ ഡയഗ്നോസ്റ്റിക് സെൻറർ – സ്റ്റേഡിയം പുതിയറ റോഡ്, കോഴിക്കോട്
8. ന്യൂബെർഗ് ഡയഗ്നോസ്റ്റിക്സ് ൈപ്രവറ്റ് ലിമിറ്റഡ് – തൊംബ്ര ആർക്കേഡ്, എറണാകുളം
9. ജീവ സ്പെഷ്യാലിറ്റി ലാബ് – ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, തൃശൂർ
ഇന്ത്യയിലെ ഐ.സി.എം.ആർ അംഗീകൃത കോവിഡ്19 പരിശോധനാ കേന്ദ്രങ്ങളുടെ പൂർണ വിവരങ്ങൾ അറിയുന്നതിന് https://www.icmr.gov.in/pdf/covid/labs/COVID_Testing_Labs_11082020.pdf എന്ന ലിങ്ക് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.