ദോഹ: 75ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കൾചറൽ ഫോറം ജില്ലക്കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. ഇന്ത്യയിലെ വ്യത്യസ്ത ജനവിഭാഗങ്ങളെ ഒന്നിച്ചുകൊണ്ടു പോകാൻ സാധിക്കുന്നത് ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യങ്ങളാണെന്ന് വിവിധ പരിപാടികളിൽ സംബന്ധിച്ച പ്രഭാഷകർ അഭിപ്രായപ്പെട്ടു. ഏതെങ്കിലും വിഭാഗങ്ങളെ ഒറ്റപ്പെടുത്തി രാജ്യത്തിന് മുന്നോട്ടു പോകാൻ സാധ്യമല്ലെന്നും അത്തരം ശ്രമങ്ങളെ ഭരണഘടനയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രതിരോധിക്കണമെന്നും പ്രഭാഷകർ പറഞ്ഞു.
തൃശൂര്‍ ജില്ല കമ്മിറ്റി ‘പ്രതീക്ഷയോടെ ഇന്ത്യ’ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ചര്ച്ചസദസ്സ് ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു. ഫ്രണ്ട്സ് ഓഫ് തൃശൂര്‍ പ്രസിഡന്റ് താജുദ്ദീന്, ഇന്‍കാസ് തൃശൂര്‍ ജനറല്‍ സെക്രട്ടറി ഉല്ലാസ് വേലു, ഉദയം പഠനവേദി പ്രസിഡന്റ് അസീസ് മഞ്ഞിയിൽ, ടി.ഡി.ഐ.എ പ്രസിഡന്റ് മുഹമ്മദ് റഷീദ്, കള്‍ച്ചറല്‍ ഫോറം ജില്ല സെക്രട്ടറി സിമി അക്ബർ, ജില്ലക്കമ്മിറ്റിയംഗം നിഹാസ് എറിയാട് എന്നിവര്‍ സംസാരിച്ചു. ജില്ല പ്രസിഡന്റ് അബ്ദുല്‍ വാഹദ് അധ്യക്ഷതയും സെക്രട്ടറി സലീം എന്‍.പി സ്വാഗതവും നിര്‍വഹിച്ചു. ലത്തീഫ് ഗുരുവായൂരിന്റെ മോണോലോഗ്, മെഹ്ദിയ മന്‍സൂര്‍, ബഷീര്‍ പി.ബി എന്നിവരുടെ ഗാനങ്ങളും അരങ്ങേറി.
മലപ്പുറം ജില്ലകമ്മിറ്റി റിയാദ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷവും വെൽനസ് ഹാർമണി മീറ്റും കൾചറൽഫോറം പ്രസിഡന്റ് ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല പ്രസിഡന്റ് അമീൻ അന്നാര പരിപാടി നിയന്ത്രിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദലി, സംസ്ഥാന സെക്രട്ടറി ശറഫുദ്ദീൻ, സംസ്ഥാന സമിതിയംഗം എ.സി. മുനീഷ് , കൾചറൽ ഫോറം മലപ്പുറം ജില്ല ജനറൽ സെക്രട്ടറി വി.കെ. ഷമീർ , വൈസ് പ്രസിഡന്റുമാരായ ഷാനവാസ് വേങ്ങര, സൈഫുദ്ദീൻ വളാഞ്ചേരി, അഹമ്മദ് കബീർ, സെക്രട്ടറിമാരായ ഇസ്മായിൽ വെങ്ങശ്ശേരി, ഫഹദ് മലപ്പുറം, ഇസ്മായിൽ പൊന്മുണ്ടം, ട്രഷറർ പി. അസ്ഹറലി എന്നിവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് ഫിറ്റ്നസ് ട്രെയിനിങ് സെഷനും നടന്നു.
കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച റിപ്പബ്ലിക് ദിന വനിത സംഗമം കൾച്ചറൽഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് നജ്ല നജീബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ലത കൃഷ്ണ, സക്കീന അബ്ദുല്ല, എന്നിവര്‍ സംസാരിച്ചു. ജില്ല വൈസ് പ്രസിഡന്റ് ഫൗസിയ ജൗഹര്‍ അധ്യക്ഷത വഹിച്ചു.
എറണാകുളം ജില്ലകമ്മിറ്റി സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷവും ചര്‍ച്ചാ സദസ്സും കൊച്ചിന് അക്കാദമി ഡയറക്ടര്‍ ഷറഫുദ്ദീന് എസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കൗണ്‍സില്‍ അംഗം ഫൈസല്‍ ടി.എ മുഖ്യ പ്രഭാഷണം നടത്തി.
ജില്ല പ്രസിഡൻറ് എം.എസ്. ശറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. ഫൈസല്‍ ടി.എ, ശുഐബ് കൊച്ചി, ഉവൈസ് ആലുവ, ലത്തീഫ് കൊച്ചി, മുഹ്സിന ജാസിദ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. വൈസ് പ്രസിഡന്റ് സലീം എടനക്കാട് സ്വാഗതവും ശുഐബ് ചുള്ളിക്കൽ സമാപന പ്രസംഗവും നടത്തി.
പാലക്കാട് ജില്ല കമ്മിറ്റി ‘വി ദി പീപ്പ്ള് ഓഫ് ഇന്ത്യ’ എന്ന തലക്കെട്ടില്‍ ഐ.സി.സി യില്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന സദസ്സില്‍ ജില്ല പ്രസിഡന്റ് മുഹ്സിന് വി.കെ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ഷാജുദ്ദീൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ലബീബ എ. റഹീം ഭരണ ഘടനാ ആമുഖം വായിക്കുകയും സദസ്സ് പ്രതിജ്ഞ പുതുക്കുകയും ചെയ്തു. ജില്ല ജനറൽ സെക്രട്ടറി അബൂസ് പട്ടാമ്പി സ്വാഗതവും ജില്ല കമ്മിറ്റി അംഗം യാസർ അറഫാത്ത് സമാപനവും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.