ദോഹ: പൊതുജനങ്ങൾ സൈബര്‍ തട്ടിപ്പുകളിൽ പെടുന്നതിനെതിരെ ബോധവത്കരണവുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. സൈബര്‍ ഹാക്കിങ്ങിന് ഇരയായിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള മാര്‍ഗങ്ങളും മന്ത്രാലയം പങ്കുവെച്ചു.
സൈബര്‍ കുറ്റകൃത്യങ്ങള്‍ അധികരിച്ചുവരുന്ന സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയ വഴി ആഭ്യന്തര മന്ത്രാലയം ബോധവത്കരണം നടത്തുന്നത്. തട്ടിപ്പുകളെക്കുറിച്ചുള്ള കൃത്യമായ ധാരണ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കും.
നിങ്ങളുടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഹാക്ക് ചെയ്തിട്ടുണ്ടോയെന്ന് അറിയാന്‍ അഞ്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയെന്നും മന്ത്രാലയം നിർദേശിക്കുന്നു. ആപ്ലിക്കേഷനുകളില്‍ അനധികൃത ലോഗിന്‍ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കുക.
പതിവിനേക്കാള്‍ വേഗത്തില്‍ ബാറ്ററി തീര്‍ന്നുപോകുക, നിങ്ങളുടെ അനുമതിയില്ലാത്ത ഉപകരണത്തിലെ സെറ്റിങ്സ് മാറുക, കൃത്യമായ കാരണങ്ങളില്ലാതെ ഉപകരണം അമിതമായി ചൂടാകുക, ഉപകരണത്തിന്റെ പ്രവര്‍ത്തന ക്ഷമത കുറയുക, ഇതില്‍ ഏതെങ്കിലും ശ്രദ്ധയിൽപെട്ടാല്‍ ഉടന്‍ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.