അൽ റയ്യാൻ മുനിസിപ്പാലിറ്റി പരിധിയിൽ നടന്ന പരിശോധനയിൽ പിടിച്ചെടുത്ത ഭക്ഷ്യയോഗ്യമല്ലാത്ത പഴവർഗങ്ങൾ അധികൃതർ നശിപ്പിക്കുന്നു

ഭക്ഷ്യയോഗ്യമല്ലാത്ത പഴവർഗങ്ങൾ നശിപ്പിച്ചു

ഹ: മുനിസിപ്പാലിറ്റി മന്ത്രാലയത്തിനു കീഴിൽ അൽ റയ്യാൻ മുനിസിപ്പാലിറ്റി പരിധിയിൽ നടന്ന പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത പഴവർഗങ്ങൾ പിടിച്ചെടുത്ത്​ നശിപ്പിച്ചു. നാരങ്ങ, ഉരുളക്കിഴങ്ങ്​ ഉൾപ്പെടെയുള്ള പഴവർഗങ്ങളാണ്​ സെൻട്രൽ മാർക്കറ്റിൽനിന്ന്​ പിടിച്ചെടുത്തത്​. ഇറക്കുമതി ചെയ്ത 2128 കിലോ ഗ്രാം നാരങ്ങ, 1320 കിലോ തൂക്കം വരുന്ന 88 ചാക്കുകളിലായി സൂക്ഷിച്ച ഉരുളക്കിഴങ്ങ്​ എന്നിവയാണ്​ പിടിച്ചെടുത്തത്​. അൽ സൈലിയ സെൻ​ട്രൽ മാർക്കറ്റിൽ നടന്ന പരിശോധനയിലായിരുന്നു ഇവ കണ്ടെത്തിയത്​. ഭക്ഷ്യയോഗ്യമല്ലെന്ന്​ മനസ്സിലാക്കിയതിനെ തുടർന്ന്​ ഇവ നശിപ്പിച്ചതായും മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Destroyed non-edible fruits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.