ദോഹ: അടുക്കളത്തോട്ടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി നടുമുറ്റം ഖത്തർ നടത്തിയ തൈ വിതരണം സമാപിച്ചു. വിഷരഹിത പച്ചക്കറികള്‍ വീടുകളില്‍ തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കാലാവസ്ഥ അനുകൂലമാകുന്ന സാഹചര്യങ്ങളില്‍ പച്ചക്കറി തൈകള്‍ എല്ലാ വർഷവും വിവിധ ഏരിയകൾ വഴി വിതരണം ചെയ്യാറുണ്ട്. നടുമുറ്റം വക്റ ഏരിയയുടെ തൈ വിതരണത്തോടെയാണ് ഈ വർഷത്തെ തൈ വിതരണം അവസാനിച്ചത്. ചീഫ് കോഓഡിനേറ്റർ ആബിദ സുബൈർ തൈകള്‍ വിതരണം ചെയ്തു. വക്റ ഏരിയ ഭാരവാഹികളായ രമ്യദാസ്, സുമയ്യ തസീൻ, ഖദീജബി നൗഷാദ്, ഏരിയ അംഗങ്ങളായ റബീഹ ഖാദിർകുട്ടി, ഷംന, റൈഹാന, ഷംല ആദം, ഷംസത്ത് തുടങ്ങിയവർ പരിപാടിയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.