ദോഹ: ദോഹ ഫോറത്തിന്റെ ഇത്തവണത്തെ പുരസ്കാരങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ധീരമായ മാധ്യമ പ്രവർത്തനം നടത്തിയ പ്രതിഭകൾക്ക്. ഗസ്സയിലെ ഇസ്രായേൽ യുദ്ധത്തിന്റെ ഉള്ളുലക്കുന്ന ദൃശ്യങ്ങളും വിവരണങ്ങളും ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞ അൽ ജസീറ അറബിക് ഗസ്സ ബ്യൂറോ ചീഫ് വാഇൽ ദഹ്ദൂഹ്, ഫലസ്തീനിയൻ ഫോട്ടോഗ്രാഫർ മുഅതസ് അസൈസ എന്നിവർക്കൊപ്പം മറ്റു നാല് മാധ്യമ പ്രവർത്തകർക്കുകൂടി പുരസ്കാരങ്ങൾ സമ്മാനിച്ചു. ദോഹ ഫോറത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ലബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ ലബനാൻ മാധ്യമ പ്രവർത്തക ക്രിസ്റ്റിന അസി, ബൈറൂത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിലാൻ കോളിൻസ്, കാർമൻ ജൗകാദർ എന്നിവരും പുരസ്കാരത്തിന് അർഹരായി. റോയിട്ടേഴ്സ് റിപ്പോർട്ടർ ഇസാം അബ്ദുല്ല കൊല്ലപ്പെട്ട ഇസ്രായേൽ ആക്രമണത്തിലായിരുന്നു ഇവർ മൂന്നുപേർക്കും പരിക്കേറ്റത്. ഇവർക്കൊപ്പം അഫ്ഗാനിൽ നിന്നുള്ള മാധ്യമ പ്രവർത്തക സദഫ് പൊപൽസായിക്കും അമീർ ദോഹ ഫോറം പുരസ്കാരങ്ങൾ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.