ദോ​ഹ ജ്വ​ല്ല​റി ആ​ൻ​ഡ് വാ​ച്ച​സ് എ​ക്സി​ബി​ഷ​ന്റെ പ്ര​ഖ്യാ​പ​ന വാ​ർ​ത്ത​സ​​മ്മേ​ള​ന​ത്തി​ൽ ഖ​ത്ത​ർ

ടൂ​റി​സം ചെ​യ​ർ​മാ​നും ഖ​ത്ത​ർ എ​യ​ർ​വേ​സ് ഗ്രൂ​പ് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വു​മാ​യ അ​ക്ബ​ർ അ​ൽ​ബേ​ക്ക​ർ സം​സാ​രി​ക്കു​ന്നു

കാ​ണാം, ക​മ​നീ​യ ആ​ഭ​ര​ണ​ശേ​ഖ​രം...

ദോ​ഹ: ജ്വ​ല്ല​റി ആ​ൻ​ഡ് വാ​ച്ച​സ് എ​ക്സി​ബി​ഷ​ന്റെ (ഡി.​ജെ.​ഡ​ബ്ല്യു.​ഇ) 19ാം പ​തി​പ്പ് ഫെ​ബ്രു​വ​രി 20 മു​ത​ൽ 25 വ​രെ ദോ​ഹ എ​ക്‌​സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ (ഡി.​ഇ.​സി.​സി) ന​ട​ക്കു​മെ​ന്ന് ഖ​ത്ത​ർ ടൂ​റി​സം ചെ​യ​ർ​മാ​നും ഖ​ത്ത​ർ എ​യ​ർ​വേ​സ് ഗ്രൂ​പ് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വു​മാ​യ അ​ക്ബ​ർ അ​ൽ ബേ​ക്ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഖ​ത്ത​റി​ന്റെ വാ​ർ​ഷി​ക സോ​ഷ്യ​ൽ ക​ല​ണ്ട​റി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ​തും ആ​ക​ർ​ഷ​ക​വു​മാ​യ ഇ​വ​ന്റു​ക​ളി​ലൊ​ന്നാ​യ ഡി.​ജെ.​ഡ​ബ്ല്യു.​ഇ ആ​യി​ര​ക്ക​ണ​ക്കി​ന് സ​ന്ദ​ർ​ശ​ക​ർ​ക്ക് ഇ​ക്കു​റി ചേ​തോ​ഹ​ര​മാ​യ ആ​ഭ​ര​ണ​ങ്ങ​ളു​ടെ​യും ആ​ഡം​ബ​ര വാ​ച്ചു​ക​ളു​ടെ​യു​മൊ​ക്കെ പു​തി​യ കാ​ഴ്ച​ക​ളൊ​രു​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഖ​ലീ​ഫ ബി​ൻ അ​ബ്ദു​ൽ അ​സീ​സ് ആ​ൽ​ഥാ​നി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ് എ​ക്സി​ബി​ഷ​ൻ.

ഡി.​ജെ.​ഡ​ബ്ല്യു.​ഇ​യു​ടെ ഈ ​വ​ർ​ഷ​ത്തെ പ​തി​പ്പി​ന്റെ ഔ​ദ്യോ​ഗി​ക സ്പോ​ൺ​സ​ർ ഖ​ത്ത​ർ നാ​ഷ​ന​ൽ ബാ​ങ്ക് (ക്യു.​എ​ൻ.​ബി) ആ​ണ്. ഖ​ത്ത​ർ എ​യ​ർ​വേ​സാ​ണ് ഔ​ദ്യോ​ഗി​ക എ​യ​ർ​ലൈ​ൻ പ​ങ്കാ​ളി. ആ​വേ​ശ​ക​ര​മാ​യ പു​തി​യ പ​ങ്കാ​ളി​ത്ത​ത്തി​ൽ, ഈ ​വ​ർ​ഷ​ത്തെ എ​ക്സി​ബി​ഷ​ന് പ്ര​ശ​സ്ത ഖ​ത്ത​രി സം​ഗീ​ത​സം​വി​ധാ​യി​ക ദാ​ന അ​ൽ ഫ​ർ​ദാ​ൻ ഒ​രു​ക്കി​യ സം​ഗീ​ത​ത്തി​ന്റെ അ​ക​മ്പ​ടി​യു​ണ്ടാ​കും.

ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​ശം​സ​നീ​യ​മാ​യ 500ല​ധി​കം ആ​ഭ​ര​ണ​ങ്ങ​ളു​ടെ​യും വാ​ച്ച് ബ്രാ​ൻ​ഡു​ക​ളു​ടെ​യും ക​മ​നീ​യ ശേ​ഖ​ര​മാ​ണ് ഡി.​ജെ.​ഡ​ബ്ല്യു.​ഇ​യി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് മു​ന്നി​ലെ​ത്തു​ന്ന​ത്. അ​തി​മ​നോ​ഹ​ര ക​ര​വി​രു​തി​ൽ വി​രി​യി​ച്ചെ​ടു​ക്കു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ സ​ന്ദ​ർ​ശ​ക​രെ വി​സ്മ​യി​പ്പി​ക്കു​ന്ന​വ​യാ​കും. ഇ​ത്ത​ര​ത്തി​ലു​ള്ള മേ​ഖ​ല​യി​ലെ വ​ലി​യ ബി​സി​ന​സ്-​ടു-​ക​സ്റ്റ​മ​ർ ഷോ​യാ​യ ഡി.​ജെ.​ഡ​ബ്ല്യു.​ഇ​യി​ൽ ഖ​ത്ത​റി​ലെ​യും ലോ​ക​ത്തെ​യും പ്ര​മു​ഖ ജ്വ​ല്ല​റി​ക​ളും പു​തി​യ ബ്രാ​ൻ​ഡു​ക​ളും ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ ക​ല​ക്ഷ​നു​ക​ളും ത​ങ്ങ​ളു​ടെ ബ്രാ​ൻ​ഡു​ക​ൾ അ​വ​ത​രി​പ്പി​ക്കും. ഈ ​വ​ർ​ഷം ലോ​ക​മെ​മ്പാ​ടു​മു​ള്ള 30,000ല​ധി​കം സ​ന്ദ​ർ​ശ​ക​ർ ഡി.​ജെ.​ഡ​ബ്ല്യു.​ഇ​യി​ൽ ജ്വ​ല്ല​റി ബ്രാ​ൻ​ഡു​ക​ൾ കാ​ണാ​നെ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ക്ബ​ർ അ​ൽ ബേ​ക്ക​ർ പ​റ​ഞ്ഞു.

ദോ​ഹ ജ്വ​ല്ല​റി ആ​ൻ​ഡ് വാ​ച്ച​സ് എ​ക്‌​സി​ബി​ഷ​ന്റെ 19ാമ​ത് പ​തി​പ്പി​ന്റെ ഔ​ദ്യോ​ഗി​ക സ്പോ​ൺ​സ​ർ എ​ന്ന നി​ല​യി​ൽ ക്യു.​എ​ൻ.​ബി ഗ്രൂ​പ്പി​ന്റെ പ​ങ്കാ​ളി​ത്തം അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് ചീ​ഫ് ബി​സി​ന​സ് ഓ​ഫി​സ​ർ യൂ​സ​ഫ് മ​ഹ്മൂ​ദ് അ​ൽ​നീ​മ പ​റ​ഞ്ഞു. ഖ​ത്ത​റി​ലും മേ​ഖ​ല​യി​ലും ആ​ഡം​ബ​ര​വും ചാ​രു​ത​യും സ​മ​ന്വ​യി​ക്കു​ന്ന എ​ക്സി​ബി​ഷ​ൻ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന​ത് ബാ​ങ്ക് പു​ല​ർ​ത്തി​പ്പോ​രു​ന്ന വാ​ർ​ഷി​ക പാ​ര​മ്പ​ര്യ​മാ​ണ്. ഇ​ത് ദേ​ശീ​യ ഇ​വ​ന്റു​ക​ളെ പി​ന്തു​ണ​ക്കു​ന്ന​തി​ലും പ്രാ​ദേ​ശി​ക സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ വൈ​വി​ധ്യ​വ​ത്ക​രി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന ഖ​ത്ത​ർ നാ​ഷ​ന​ൽ വി​ഷ​ൻ 2030 ന​ട​പ്പാ​ക്കു​ന്ന​തി​ലു​മു​ള്ള ഞ​ങ്ങ​ളു​ടെ പ്ര​തി​ബ​ദ്ധ​ത പ്ര​ക​ട​മാ​ക്കു​ന്നു. മേ​ഖ​ല​യി​ലെ ജ്വ​ല്ല​റി, ല​ക്ഷ്വ​റി വാ​ച്ച് പ്രേ​മി​ക​ൾ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന വാ​ർ​ഷി​ക പ​രി​പാ​ടി എ​ന്ന നി​ല​യി​ൽ എ​ക്സി​ബി​ഷ​ൻ അ​തി​ന്റെ വി​ജ​യം തു​ട​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ൽ നീ​മ പ​റ​ഞ്ഞു.

അ​പൂ​ർ​വ​വും വി​ശി​ഷ്ട​വു​മാ​യ മു​ത്തു​ക​ളു​ടെ പ്ര​ത്യേ​ക നി​ര വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു. അ​ൽ​ഫ​ർ​ദാ​ൻ ജ്വ​ല്ല​റി​യു​ടെ ഭാ​ഗ​മാ​യ ഹു​സൈ​ൻ അ​ൽ​ഫ​ർ​ദാ​ൻ ഗാ​ല​റി​യി​ൽ​നി​ന്നു​ള്ള പ്ര​കൃ​തി​ദ​ത്ത മു​ത്തു​ക​ളു​ടെ വ്യ​ക്തി​ഗ​ത ശേ​ഖ​ര​മാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പാ​പ്പി​ലോ​ൺ ജ്വ​ല്ല​റി​യു​ടെ പു​തി​യ ഡി​സൈ​നു​ക​ളും കോ​ൺ​ഫ​റ​ൻ​സി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. ഇ​ക്കു​റി പ്രാ​ദേ​​ശി​ക​ത​ല​ത്തി​ലെ പ്ര​മു​ഖ​രാ​യ ദ​മാ​സ് ജ്വ​ല്ല​റി എ​ക്സി​ബി​ഷ​നി​ൽ അ​ര​ങ്ങേ​റ്റ​ത്തി​നെ​ത്തും. അ​വ​രു​ടെ ആ​ക​ർ​ഷ​ക​മാ​യ അ​ലി​ഫ് ശേ​ഖ​ര​വും ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള അ​തു​ല്യ​മാ​യ ആ​ഭ​ര​ണ​ങ്ങ​ളും ​പ്ര​ദ​ർ​ശി​പ്പി​ക്കും. പ്ര​മു​ഖ​രാ​യ ലൂ​യി​സ് വി​റ്റ​ൺ ഡി.​ജെ.​ഡ​ബ്ല്യു.​ഇ​യി​ൽ ആ​ദ്യ​മാ​യി അ​വ​രു​ടെ 2.56 കാ​ര​റ്റ് മോ​ണോ​ഗ്രാം ഫ്ല​വ​ർ​ക​ട്ട് ഡ​യ​മ​ണ്ടാ​യ ‘ഫാ​ന്റ​സി നെ​ക്ലേ​സ്’​പ്ര​ദ​ർ​ശി​പ്പി​ക്കും. സ​ന്ദ​ർ​ശ​ക​ർ​ക്ക് രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​ന്ന ഖ​ത്ത​ർ ഡ്യൂ​ട്ടി ഫ്രീ​യു​ടെ പ്ര​ശ​സ്ത​മാ​യ ര​ണ്ട് ക​ഫേ​ക​ളാ​യ ഹാ​രോ​ഡ്സ് ടീ ​റൂ​മു​ക​ളും വെ​ഞ്ചി​യും എ​ക്സി​ബി​ഷ​നി​ലു​ണ്ടാ​കും. കൂ​ടാ​തെ, വാ​ല​ന്റീ​നോ​യും ഖ​ത്ത​റി​ന്റെ എ​ജു​ക്കേ​ഷ​ൻ എ​ബോ​വ് ഓ​ൾ (ഇ.​എ.​എ) ഫൗ​ണ്ടേ​ഷ​നും വാ​ല​ന്റീ​നോ ആ​ക്‌​സ​സ​റി​ക​ളു​ടെ പ​രി​മി​ത​മാ​യ പ​തി​പ്പു​ക​ളു​മാ​യെ​ത്തും. ബോ​ളി​വു​ഡി​ൽ​നി​ന്ന് ഇ​ക്കു​റി പ്ര​മു​ഖ​ർ ദോ​ഹ ജ്വ​ല്ല​റി ആ​ൻ​ഡ് വാ​ച്ച​സ് എ​ക്‌​സി​ബി​ഷ​നെ​ത്തു​മെ​ന്നും അ​ൽ​ബേ​ക്ക​ർ പ​റ​ഞ്ഞു.

Tags:    
News Summary - Doha Jewelery and Watches Exhibition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.