ദോഹ: ഗാർഹിക തൊഴിലാളികളെ അനധികൃതമായി കടത്തുന്നതിനും അഭയം നൽകിയതിനും ജോലിക്ക് നിയമിച്ചതിനും ആഫ്രിക്കൻ പൗരത്വമുള്ള 19 പേരെ ചൊവ്വാഴ്ച ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടിലെ സെർച്ച് ആൻഡ് ഫോളോ അപ് വകുപ്പ് അറസ്റ്റ് ചെയ്തു.
തൊഴിലാളികളെ അനധികൃതമായി കടത്തുന്നതും അഭയം നൽകുന്നതുമായ വീടിനെക്കുറിച്ച് വിവരം ലഭിച്ചതായി സോഷ്യൽ മീഡിയയിലെ അറിയിപ്പിൽ മന്ത്രാലയം അറിയിച്ചു. ആവശ്യമായ അനുമതികൾ നേടിയ ശേഷം, റെയ്ഡ് നടത്തിയാണ് പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ 19 പ്രതികളെ അറസ്റ്റ് ചെയ്തത്.
ഒളിച്ചെത്തിയ തൊഴിലാളികളെ സഹായിക്കുന്നതിനും അഭയം നൽകുന്നതിനും പുറമെ നിയമവിരുദ്ധമായി തൊഴിൽ ചെയ്യിക്കുന്നത് മറച്ചുവെക്കൽ, താമസ നിയമം ലംഘിക്കൽ എന്നിവ ഉൾപ്പെടെയുള്ള ലംഘനങ്ങൾ പ്രതികൾ സമ്മതിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട തുടർ നിയമനടപടികൾക്കായി അറസ്റ്റിലായവരെ അധികാരികൾക്ക് കൈമാറി. നിയമപരമായ ഉത്തരവാദിത്തം ഒഴിവാക്കാനും വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുമായും ഒളിച്ചെത്തുന്ന തൊഴിലാളികളുമായും ഇടപെടുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.