ദോഹ: ഡ്രൈവിങ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്ക് ഡ്രൈവിങ് ലൈസൻസ് ലഭ്യമാക്കാൻ മെട്രാഷ് ആപ്ലിക്കേഷനിൽ പുതിയ സൗകര്യം. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ട്വിറ്റർ വഴി പുറത്തിറക്കിയ വിഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പരിശീലനം പൂർത്തിയാക്കി യോഗ്യത നേടിയവർക്ക് വ്യക്തിഗത വിവരങ്ങൾ നൽകി ഫീസും അടച്ച് മെട്രാഷ് വഴി ലൈസൻസിനായി അപേക്ഷിക്കാമെന്ന് ലൈസൻസ് വിഭാഗം ഓഫിസർ മുഹമ്മദ് സഈദ് അൽ അമിരി വിശദീകരിച്ചു. ഫീസ് അടക്കുന്നതോടെ ലൈസൻസ് തപാൽ വഴി അയക്കും. സേവന കേന്ദ്രങ്ങളിൽ നേരിട്ടെത്തി ലൈസൻസ് സ്വീകരിക്കുന്ന നടപടി ഇതുവഴി ഒഴിവാക്കാവുന്നതാണ്. ഇതിനുപുറമെ, ഇലക്ട്രോണിക് വാലറ്റിലും ലൈസൻസുകൾ കണ്ടെത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.