ദോഹ: ലഹരി സംഘത്തെ സിനിമാ സ്റ്റൈൽ നീക്കത്തിലൂടെ പിന്തുടർന്ന് പിടികൂടി ഖത്തർ ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര സുരക്ഷാ വിഭാഗമായ ലഖ്വിയയുമായി ചേർന്ന് നടത്തിയ ഓപറേഷനിലൂടെയാണ് വാഹനവും ലഹരി വസ്തുക്കളും ഉൾപ്പെടെ സംഘത്തെ പിടികൂടിയത്. മയക്കുമരുന്നിന്റെ കൈമാറ്റം ഉൾപ്പെടെ സംഘത്തിന്റെ നീക്കങ്ങൾ പൂർണമായും നിരീക്ഷിച്ച് മനസ്സിലാക്കിയ ശേഷമായിരുന്നു അറസ്റ്റ്. വാഹനം തടഞ്ഞ ലഖ്വിയ സായുധ സേനാംഗങ്ങൾ തോക്കുചൂണ്ടി വളഞ്ഞു പിടിക്കുന്നതിന്റെയും പരിശോധന നടത്തുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമം വഴി പങ്കുവെച്ചു. വിജനമായ സ്ഥലത്തുവെച്ച് ലഹരി കൈമാറുന്നതും പിന്തുടർന്ന് പിടികൂടുന്നതുമെല്ലാം വിഡിയോ ദൃശ്യങ്ങളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.