ദോഹ: ഗുരുതരമായ കേസുകളോ അത്യാഹിതങ്ങളോടെ ഇല്ലാതെ ഈദ് അവധിക്കാലം സുരക്ഷിതമായതിന്റെ ആശ്വാസത്തിൽ ഹമദ് മെഡിക്കൽ കോർപറേഷനിലെ എമർജൻസി വിഭാഗം. അവധിക്കാലത്ത് പൊതുവേ അത്യാഹിത കേസുകൾ വർധിക്കുമെങ്കിലും ഇത്തവണ കാര്യമായൊന്നുമുണ്ടായില്ല.
നിസ്സാരമായ മെഡിക്കൽ കേസുകൾ മാത്രമേ പെരുന്നാളിനും തുടർ ദിനങ്ങളിലുമായി ആശുപത്രികളിലെത്തിയുള്ളൂ. എച്ച്.എം.സി ആംബുലൻസ് സർവിസിലും സുപ്രധാന കേസുകളെത്തിയിട്ടില്ല. വെള്ളിയാഴ്ച 900 കേസുകളും പെരുന്നാൾ പിറ്റേന്ന് 620 കേസുകളുമാണ് ഹമദ് ജനറൽ ആശുപത്രിയിലെത്തിയത്.
പെരുന്നാൾ അവധി ദിനങ്ങളിലായി 955 ഫോൺ അഭ്യർഥനകളാണ് എച്ച്.എം.സി ആംബുലൻസ് സർവിസ് ടീമിനെ തേടിയെത്തിയത്. ഇതിൽ 56 എണ്ണം റോഡ് അപകടവുമായി ബന്ധപ്പെട്ടതായിരുന്നു. സാധാരണ ആഘോഷ ദിവസങ്ങളെ അപേക്ഷിച്ച് കുറവാണിതെന്ന് അധികൃതർ അറിയിച്ചു. ബോധവത്കരണവും മുൻകരുതലും ഇത്തവണ അവധി ആഘോഷത്തെ കൂടുതൽ സുരക്ഷിതമാക്കി. അവധി ദിനങ്ങളിലും മികച്ച സജ്ജീകരണങ്ങളും സേവനങ്ങളും ആശുപത്രികളിൽ ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.