???? ???? ???? ??? ???? ??????

പെരുന്നാൾ നമസ്​കാരം രാവിലെ 5.15ന്​; ഈദ് ആശംസയുമായി ഖത്തർ അമീർ

ദോഹ: ബലി പെരുന്നാളിനോടനുബന്ധിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അറബ്, ഇസ്​ലാമിക രാഷ്​ട്ര നേതാക്കൾക്കും ഭരണാധികാരികൾക്കും ആശംസയറിയിച്ചു. വിവിധ രാഷ്​ട്രനേതാക്കളിൽ നിന്നുള്ള ഈദ് ആശംസ അമീർ സ്വീകരിക്കുകയും ചെയ്തു.

അൽവജ്​ബ പാലസിൽ വെള്ളിയാഴ്​ച രാവിലെ നടക്കുന്ന പെരുന്നാൾ നമസ്​കാരത്തിൽ അമീർ പ​ങ്കെടുക്കും. രാജകുടുംബാംഗങ്ങളും പ്രാർഥനയിൽ പങ്കുചേരും. അമീരി ദിവാൻ എല്ലാവർക്കും ഈദ്​ ആശംസ നേർന്നു. വെള്ളിയാഴ്​ച രാവിലെ 5.15നാണ്​ തെരഞ്ഞെടുത്ത പള്ളികളിലും ഈദ്​ഗാഹുകളിലുമായി പെരുന്നാൾ നമസ്​കാരം.

Tags:    
News Summary - eid wishes from shaik Tamim bin Hamad Al Thani- gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT