കണ്ണിനും കാതിനും ഇമ്പമേകാൻ ‘തനിമ ഈദരങ്ങ്’

ദോഹ: ഡിജിറ്റൽ സ്​റ്റുഡിയോ ​േഫ്ലാറിൻെറ സുന്ദരകാഴ്​ചയും കാതിന്​ ഇമ്പമേകാൻ മധുരഗാനങ്ങളുമായി ‘തനിമ ഈദരങ്ങ് 2020’ ഒരുങ്ങുന്നു. തനിമ ഖത്തർ ബലിപെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടി ‘അതിജീവനത്തി​​െൻറ ആശ്വാസപ്പെരുന്നാൾ’ പ്രമേയത്തിലാണ്​ നടക്കുന്നത്​. എസ്.ഡി ലൈവ് ഉപയോഗിച്ച് ഡിജിറ്റൽ ഫ്ലോറിൽ ഖത്തറിൽ അരങ്ങേറുന്ന ആദ്യ പരിപാടിയായിരിക്കും ഇതെന്ന് ഭാരവാഹികൾ അറിയിച്ചു. 

ആഗസ്​റ്റ ഒന്നിന് ദോഹസമയം രാത്രി 8ന്​ തനിമ ഖത്തർ ​േഫസ്ബുക്ക് പേജിലാണ് പരിപാടികൾ സംപ്രേഷണം ചെയ്യുക. കെ.എസ്. ചിത്ര, കെ.ജി. മാർക്കോസ്, രഹന, വിധു പ്രതാപ്, വിനോദ് കോവൂർ, കെ.കെ. നിഷാദ്, അനിത ഷെയ്ഖ്, ആദിൽ അത്തു, ശ്രേയ ജയദീപ്, ദാന റാസിഖ്, നദീം അഹമ്മദ്, സുരേഷ് ചെറുകാട്, മീഡിയവൺ പതിനാലാം രാവ് ഫെയിം ശംഷാദ്, മുർഷിദ് അഹമ്മദ് തുടങ്ങിയ ഗായകരും കലാകാരൻമാരും നാട്ടിൽനിന്ന്​ ഈദരങ്ങിലെത്തും. റിയാസ് കരിയാട്, മൈഥിലി ഷേണായ്, അക്ബർ ചാവക്കാട്, സനൂപ് ഹൃദയാനന്ദ്, ഡോ. സൽമാൻ നിലമ്പൂർ, അനീസ്​ എടവണ്ണ, സഫീർ ശംസുദ്ദീൻ തുടങ്ങി ഖത്തറിലെ പ്രഗല്​ഭ ഗായകരും അണിനിരക്കും.

വട്ടപ്പാട്ട്, ഖവാലി, മലർവാടി ബാലസംഘം അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും മാറ്റുകൂട്ടും. സിംഫണി ദോഹയും റഹീപ് മീഡിയയും സംയുക്തമായാണ് എസ്.ഡി ലൈവ് ഫ്ളോർ ഒരുക്കിയിരിക്കുന്നത്. ഖത്തറിൽ നിന്നുള്ള മുഴുവൻ പരിപാടികളുടെയും ഷൂട്ടിങ്​ പൂർത്തിയായതായും കാഴ്ചക്കാർക്ക് ഇതൊരു പുതിയ ദൃശ്യവിരുന്നായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.

Tags:    
News Summary - eidnews-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.