ഇലക്ട്രിക്​ ബസുകളുടെ പരീക്ഷണ ഓട്ടം തുടങ്ങി

ദോഹ: ഇലക്ട്രിക്​ ബസുകളുടെ പരീക്ഷണ ഓട്ടത്തിന് ഗതാഗത വാർത്താവിനിമയ മന്ത്രാലയം തുടക്കം കുറിച്ചു.
പരിസ്​ഥിതിക്ക്​ അനുകൂലമായതും കാർബൺ ബഹിർഗമനം കുറഞ്ഞതുമായ പൊതുയാത്രാ സംവിധാനങ്ങൾ േപ്രാത്സാഹിപ്പിക്കുകയെന്ന നയത്തി​​െൻറ ഭാഗമായാണ് ഇലക്ട്രിക് ബസുകൾ നിരത്തിലിറക്ക​ുന്നത്.
കഹ്റമ(ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ), മുവാസലാത്തി​​െൻറ കർവ, ചൈന ഹാർബർ എൻജിനീയറിംഗ് കമ്പനി എന്നിവയുമായി സഹകരിച്ചാണ് ഇലക്​ട്രിക് ബസുകൾ പരീക്ഷണ യാത്രകൾ ആരംഭിച്ചത്​.
ഖത്തറി​​െൻറ പരിസ്​ഥിതിക്ക് അനുയോജ്യമാണെന്ന് ഉറപ്പുവരുത്തുന്നതിന് മാസങ്ങൾ പരീക്ഷണാർഥത്തിൽ ഇലക്ട്രിക് ബസ​ുകൾ ഓടുമെന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കി.
ഇതിന് ശേഷമായിരിക്കും പൊതുഗതാഗതത്തിനായി നിരത്തിലിറക്കുക.
ഉൗർജ, വ്യവസായ മന്ത്രാലയം, കഹ്റമ, ഗതാഗത വാർത്താവിനിമയ മന്ത്രാലയം എന്നിവയുടെ സംയുക്ത സംരംഭമായ ഗ്രീൻ വെഹിക്കിൾ പദ്ധതിയുടെ ഭാഗമായാണിത്.
കഹ്റമയുടെ ഈർജ്ജ ക്ഷമതാ, സംരക്ഷണ പദ്ധതിയായ തർശീദുമായും ഗ്രീൻ വെഹിക്കിൾ പദ്ധതി ബന്ധപ്പെട്ടിരിക്കുന്നു.
എല്ലാ ഗതാഗത പദ്ധതികളിലും ഉൗർജ ക്ഷമതയും പരിസ്​ഥിതിയുമാണ് മന്ത്രാലയത്തി​​െൻറ പ്രഥമ പരിഗണനയെന്നും ഇതിനായി സർക്കാറും സർക്കാറിതര സ്​ഥാപനങ്ങളും തമ്മിലുള്ള ഏത് തരം സഹകരണത്തിനും മന്ത്രാലയത്തി​​െൻറ പിന്തുണയുണ്ടാകുമെന്നും വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
കർവയും ഗതാഗത വാർത്താവിനിമയ മന്ത്രാലയവും ഇലക്ട്രിക് ബസുമായി എത്തിയതോടെ ഏതാനും വർഷങ്ങൾക്കുള്ളിൽ ഖത്തർ നിരത്തുകളിൽ ഇലക്ട്രിക് വാഹനങ്ങൾ സജീവമാകും.
ഇലക്ട്രിക് കാറുകൾ സംബന്ധിച്ച വമ്പൻ പദ്ധതി ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പ്രഖ്യാപിക്കപ്പെട്ടത്.

Tags:    
News Summary - electric bus trial run-qatar-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.