ദോഹ: ഒൗദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തിയ ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോയുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കൂടിക്കാഴ്ച നടത്തി. അമീരി ദിവാനിൽ ബുധനാഴ്ച രാവിലെ നടന്ന ചർച്ചയിൽ ഖത്തറും ഫിഫയും തമ്മിൽ വിവിധ മേഖലകളിലുള്ള സഹകരണം വിഷയമായി.
2022ലെ ലോകകപ്പ് ഫുട്ബാളിൻെറ ഒരുക്കവും ടൂർണമെൻറ് നടത്തുന്നതുമായി ബന്ധപ്പെട്ട സഹകരണവും വിഷയമായി. അൽബെയ്ത്ത് സ്റ്റേഡിയം ആദ്യമായി സന്ദർശിച്ച ഫിഫ പ്രസിഡൻറ് സ്റ്റേഡിയത്തിൻെറ സൗകര്യങ്ങളിൽ മതിപ്പ് രേഖപ്പെടുത്തി. ഈ മേഖലയിലെ ഇതുവരെയുള്ള നേട്ടങ്ങളും കായിക മേഖലയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളും സംസാരിച്ചു. അമീറിൻെറ സ്വകാര്യ പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനിയും ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.