ദോഹ: റമദാന്റെ ഭാഗമായി തടവുകാർക്ക് പൊതു മാപ്പ് പ്രഖ്യാപിച്ച് ഖത്തർ അമീർ ശൈഖ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. വിവിധ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്ക് പുതുജീവിതം ആരംഭിക്കാൻ അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് റമദാൻ മാസത്തിൽ അമീറിന്റെ ഉത്തരവ് പ്രകാരം പൊതുമാപ്പ് നൽകുന്നത്. എന്നാൽ എത്ര തടവുകാർക്കാണ് പൊതുമാപ്പ് നൽകിയതെന്ന് പുറത്തുവിട്ടിട്ടില്ല.
ദോഹ: വിശുദ്ധ റമദാനെ വരവേൽക്കുന്ന അറബ്- മുസ്ലിം ലോകത്തിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ആശംസ നേർന്നു. ഞായറാഴ്ച തറാവീഹ് നമസ്കാര ശേഷം ലുസൈൽ പാലസിൽ ശൈഖുമാർ, മന്ത്രിമാർ ഉൾപ്പെടെ എല്ലാവരെയും അമീർ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.