ദോഹ: എൻജിനീയേഴ്സ് ഫോറം ഖത്തർ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിൽ 21 കോളജുകളിൽ നിന്നായി 500ഓളം പേർ മാറ്റുരച്ചു. അൽ അറബി സ്പോർട്സ് ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരം മുൻ ഇന്ത്യൻ താരവും കോച്ചുമായ പത്മഭൂഷൺ പുല്ലേല ഗോപിചന്ദ് ഉദ്ഘാടനം ചെയ്തു.
എൻജിനീയേഴ്സ് ഫോറം ഖത്തർ പ്രസിഡന്റ് മിബു ജോസ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ സലിം അബൂബക്കർ, തനുജ ഹസീബ്, ട്രഷറർ മുഹമ്മദ് മുനീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എൻജിനീയേഴ്സ് ഫോറം ജനറൽ സെക്രട്ടറി സാകിർ ഹുസൈൻ നന്ദി പറഞ്ഞു. സ്പോർട്സ് സെക്രട്ടറി ലബീബ് മത്സരങ്ങൾക്ക് നേതൃത്വം നൽകി. ഇന്ത്യൻ കൾചറൽ സെന്റർ പ്രസിഡന്റ് മണികണ്ഠൻ, ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ വൈസ് പ്രസിഡന്റ് ഹിഷാം പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.