ദോഹ: അൽഖോർ പാർക്കിൽ മാത്രമേ നിലവിൽ പ്രവേശനത്തിന് ഫീസ് ഈടാക്കുന്നുള്ളൂവെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതിമന്ത്രാലയം അറിയിച്ചു. നിലവിൽ മറ്റ് പാർക്കുകളിൽ ഫീസ് ഇല്ല. രാജ്യത്തുള്ള 90ലധികം പാർക്കുകളിൽ പ്രവേശനം സൗജന്യമാണ്.കഴിഞ്ഞ ദിവസം വിവിധ പാർക്കുകളിലേക്കുള്ള പ്രവേശന ഫീസുകൾ സംബന്ധിച്ച വിവരം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. മന്ത്രാലയത്തിെൻറ ഇതുസംബന്ധിച്ച 2020ലെ 247ാം നമ്പർ തീരുമാനപ്രകാരമാണിത്.
അൽഖോർ പാർക്കിൽ ദിവസം മുഴുവൻ ചെലവിടാനുള്ള പ്രവേശന ഫീസ് മുതിർന്നവർക്ക് 15 റിയാൽ ആണ്. 10 വയസ്സിന് താഴെയുള്ളവർക്ക് 10 റിയാലാണ് ഫീസ്. ഭിന്നശേഷിക്കാർക്കും 10 റിയാൽ മതി. പാർക്കിൽ പ്രത്യേക പരിപാടികൾ നടക്കുേമ്പാഴുള്ള പ്രവേശന ഫീസ് 50 റിയാൽ ആണ്. മൃഗങ്ങൾക്ക് തീറ്റ നൽകാനുള്ള അവസരം ലഭിക്കാൻ 50 റിയാൽ നൽകണം. അൽഖോർ പാർക്ക് ട്രെയിനിൽ കയറാൻ അഞ്ച് റിയാൽ ആണ് ഫീസ്. ഭിന്നശേഷിക്കാർക്ക് ട്രെയിനിൽ സൗജന്യമായി കയറാം.
മന്ത്രാലയത്തിെൻറ തീരുമാനമനുസരിച്ച് മറ്റ് പാർക്കുകളിലും പ്രശേവനത്തിന് ഫീസ് നിശ്ചയിച്ചു എന്നായിരുന്നു ഉള്ളത്. ഈ സാഹചര്യത്തിലാണ് നിലവിൽ അൽഖോറിൽ ഒഴികെയുള്ള പാർക്കുകളിൽ പ്രവേശനം സൗജന്യമാണ് എന്ന് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.