ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പ്രത്യേക നിർദേശപ്രകാരം, ആഗോള തലത്തിൽ പകർച്ചവ്യാധികൾ തടയുന്നതിന് ഖത്തറിെൻറ 50 ദശലക്ഷം ഡോളർ ധനസഹായം. പകർച്ചവ്യാധികൾ തടയുന്നതിെൻറ ഭാഗമായി ഗ്ലോബൽ ഫണ്ടുമായി ഖത്തറിനെ പ്രതിനിധാനംചെയ്ത് ഖത്തർ ഡെവലപ്മെൻറ് ഫണ്ടാണ് മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെച്ചത്. എയ്ഡ്സ്, ക്ഷയം, മലേറിയ എന്നീ മാരക പകർച്ചവ്യാധികൾ 2030ഓടെ ഇല്ലായ്മ ചെയ്യുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഗ്ലോബൽ ഫണ്ടുമായി പങ്കാളിത്തമെന്ന് ഖത്തർ ഡെവലപ്മെൻറ് ഫണ്ട് വ്യക്തമാക്കി. സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ മൂന്നാമത് ലക്ഷ്യമായ എല്ലാവർക്കും ആരോഗ്യകരമായ ജീവിതം ഉറപ്പുവരുത്തുകയെന്നത് സാക്ഷാത്കരിക്കുന്നതിന് ഗ്ലോബൽ ഫണ്ടുമായുള്ള പങ്കാളിത്ത കരാർ വലിയ സഹായമാകുമെന്നും ക്യു.എഫ്.എഫ്.ഡി ചൂണ്ടിക്കാട്ടി.
2017ൽ ഖത്തർ ഡെവലപ്മെൻറ് ഫണ്ടും ഗ്ലോബൽ ഫണ്ടും തമ്മിൽ സ്ഥാപിതമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് പുതിയ ബഹുവർഷ കരാർ പ്രയോജനപ്പെടുമെന്നും കരാറിെൻറ ആദ്യ ഗഡുവായി 10 മില്യൻ നൽകിയെന്നും ഖത്തർ ഡെവലപ്മെൻറ് ഫണ്ട് പറഞ്ഞു. എയ്ഡ്സ്, ക്ഷയം, മലേറിയ തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരെ ആഗോളതലത്തിൽ പോരാടുന്ന സമിതിയാണ് ഗ്ലോബൽ ഫണ്ട്. ഗ്ലോബൽ ഫണ്ടുമായി തന്ത്രപ്രധാനമായ കരാറിൽ ഒപ്പുവെക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നതായും ഖത്തർ ഡെവലപ്മെൻറ് ഫണ്ട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.