ഹ​മ​ദ് മെ​ഡി​ക്ക​ൽ ​കോ​ർ​പ​റേ​ഷ​ൻ

എ​ച്ച്.​എം.​സി​ക്ക് യൂ​റോ​പ്യ​ൻ ല​ബോ​റ​ട്ട​റി മെ​ഡി​സി​ൻ അം​ഗീ​കാ​രം

ദോ​ഹ: ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ന്റെ ല​ബോ​റ​ട്ട​റി മെ​ഡി​സി​ൻ ആ​ൻ​ഡ് പാ​ത്തോ​ള​ജി വി​ഭാ​ഗ​ത്തി​ന് യൂ​റോ​പ്യ​ൻ ഗ്രീ​ൻ​ഡ് ആ​ൻ​ഡ് സ​സ്‌​റ്റൈ​ന​ബി​ൾ മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റീ​സ് അം​ഗീ​കാ​രം.

മി​ഡി​ലീ​സ്റ്റി​ലും യൂ​റോ​പ്പി​ന് പു​റ​ത്തു​മാ​യി അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം ക​ര​സ്ഥ​മാ​ക്കു​ന്ന ആ​ദ്യ ല​ബോ​റ​ട്ട​റി​യെ​ന്ന ഖ്യാ​തി​യും ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ ക​ര​സ്ഥ​മാ​ക്കി. യൂ​റോ​പ്യ​ൻ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ക്ലി​നി​ക്ക് കെ​മി​സ്ട്രി ആ​ൻ​ഡ് ല​ബോ​റ​ട്ട​റി മെ​ഡി​സി​നു കീ​ഴി​ലാ​ണ് പു​ര​സ്കാ​രം സ​മ്മാ​നി​ച്ച​ത്.

കോ​ള​ജ് ഓ​ഫ് അ​മേ​രി​ക്ക​ൻ പാ​ത്തോ​ള​ജി​സ്റ്റ്‌​സ്, അ​മേ​രി​ക്ക​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ബ്ല​ഡ് ബാ​ങ്ക്‌​സ്, സൊ​സൈ​റ്റി ഫോ​ർ ഹി​സ് റ്റോ​കോം​പാ​റ്റ​ബി​ലി​റ്റി ആ​ൻ​ഡ് ഇ​മ്യൂ​ണോ​ജെ​നെ​റ്റി​ക്‌​സ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​ര​ങ്ങ​ൾ എ​ച്ച്.​എം.​സി​യു​ടെ ല​ബോ​റ​ട്ട​റി മെ​ഡി​സി​ൻ ആ​ൻ​ഡ് പാ​ത്തോ​ള​ജി വി​ഭാ​ഗം നേ​ര​ത്തേ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

ക്ലി​നി​ക്ക​ൽ കെ​മി​സ്ട്രി ല​ബോ​റ​ട്ട​റി, മൈ​ക്രോ ബ​യോ​ള​ജി ല​ബോ​റ​ട്ട​റി, ഹെ​മ​റ്റോ​ള​ജി ല​ബോ​റ​ട്ട​റി, അ​നാ​ട്ടോ​മി​ക്സ് ല​ബോ​റ​ട്ട​റി, ഇ​മ്യൂ​ണോ​ള​ജി ല​ബോ​റ​ട്ട​റി, സെ​ല്ലു​ലാ​ർ തെ​റ​പ്പി ല​ബോ​റ​ട്ട​റി, ഡ​യ​ഗ്നോ​സ്റ്റി​ക് ജീ​നോ​മി​ക്സ് ല​ബോ​റ​ട്ട​റി, ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ മെ​ഡി​സി​ൻ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ എ​ച്ച്.​എം.​സി​യു​ടെ എ​ല്ലാ പ്ര​ധാ​ന സ്‌​പെ​ഷ്യാ​ലി​റ്റി​ക​ൾ​ക്കും ഗ്രീ​ൻ ലാ​ബ്‌​സ് അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി എ​ച്ച്.​എം.​സി ല​ബോ​റ​ട്ട​റി മെ​ഡി​സി​ൻ ആ​ൻ​ഡ് പാ​ത്തോ​ള​ജി വി​ഭാ​ഗം അ​ധ്യ​ക്ഷ ഡോ. ​ഈ​നാ​സ് അ​ൽ കു​വാ​രി പ​റ​ഞ്ഞു.

ആ​രോ​ഗ്യ​ക​ര​വും സു​സ്ഥി​ര​വു​മാ​യ അ​ന്ത​രീ​ക്ഷം ല​ക്ഷ്യ​മി​ട്ട് സ​മൂ​ഹ​ത്തി​ന്റെ എ​ല്ലാ ത​ല​ങ്ങ​ളി​ലും പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും സു​സ്ഥി​ര​വു​മാ​യ ന​യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ൽ ഖ​ത്ത​ർ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​രം കൂ​ടി​യാ​ണ് ഗ്രീ​ൻ ലാ​ബ്‌​സ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ.

Tags:    
News Summary - European Laboratory Medicine Accreditation for HMC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.