ദോഹ: വൈവിധ്യമാർന്ന സംഗീത പരിപാടികൾ കൊണ്ട് ശ്രദ്ധേയമായ ഇൻടു ദി ബ്ലൂസ് അതിന്റെ മൂന്നാമത് സീസൺ ഒക്ടോബർ 31ന് ക്യൂ.എൻ.സി.സിയിൽ നടക്കും. ദി കാറ്റ്ലിസ്റ്റ് അവതരിപ്പിക്കുന്ന സിറ്റി എക്സ്ചേഞ്ച് ഇൻടു ദി ബ്ലൂസ് ‘മ’ കൾചർ പരിപാടിയിൽ പ്രശസ്ത ഗായകനും യുവ നടനുമായ ശ്രീനാഥ് ഭാസി, വിരലുകളാൽ മാന്ത്രികത തീർക്കുന്ന സ്റ്റീഫൻ ദേവസി.
നടനും ഗായകനുമായ സിദ്ധാർഥ് മേനോൻ, നടിയും നർത്തകിയുമായ സുചിത്ര നായർ, ചെണ്ട ഫ്യൂഷനുമായി ബ്രോ ഹൗസ് തുടങ്ങിയവർ അണിനിരക്കും. മൂന്ന് ബാൻഡുകൾ അണിനിരക്കുന്ന സംഗീതോത്സവം ഖത്തറിലെ കലാസ്വാദകർക്ക് പുത്തൻ അനുഭവമായിരിക്കുമെന്ന് ‘മ’ കൾചർ ലോഗോ പ്രകാശനം നിർവഹിച്ച് ചന്ദ്രമോഹൻ പിള്ള പറഞ്ഞു. പോസ്റ്റർ പ്രകാശനം ലിതിൻ നിർവഹിച്ചു. ടിക്കറ്റിനായി വിളിക്കേണ്ട നമ്പർ 33736300.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.