ദോഹ: ഖത്തറിന്റെ മണ്ണിൽ ഹൽവ മധുരവും സാഹിത്യ ചർച്ചകളും കലാവിരുന്നുമെല്ലാം ചേർത്ത് ഒരു മിനി കോഴിക്കോടിനെ സൃഷ്ടിച്ച് ‘ഫ്രൻഡ്സ് ഓഫ് കോഴിക്കോടിന്റെ ‘നമ്മൾ കോഴിക്കോട്’ ആഘോഷം.
കിഡ്സൺ കോർണറിൽ തലയുയർത്തി നിൽക്കുന്ന എസ്.കെ. പൊറ്റക്കാടും, സൗഹൃദങ്ങൾ കൂട്ടുകൂടുന്ന മാനാഞ്ചിറ മൈതാനവും, മധുരമൂറുന്ന മിഠായിത്തെരുവും തുടങ്ങി കടലിന്റെ സൗന്ദര്യം വരെ അൽ മെഷാഫിലെ പൊഡാർ പേൾ സ്കൂളിൽ സജ്ജമാക്കിയിരുന്നു. നഗരത്തിലെ രാഷ്ട്രീയ, സാംസ്കാരിക നേതാക്കളും ഖത്തറിലെ പ്രവാസി മലയാളികളും ഒന്നിച്ചതോടെ കോഴിക്കോടൻ ആഘോഷത്തിന് മാറ്റേകി.
ഫോക് ഖത്തർ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി ഓണാഘോഷം, പായസ മത്സരം, കലാ-സാംസ്കാരിക സദസ്സ് എന്നിവയോടെയായിരുന്നു ‘നമ്മൾ കോഴിക്കോട്’ പരിപാടി.
ഉച്ചക്ക് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഇന്ത്യൻ അംബാസഡർ വിപുൽ, കോഴിക്കോട് എം.പി. എം.കെ. രാഘവൻ, വടകര എം.എൽ.എ കെ.കെ. രമ, കോഴിക്കോട് മേയർ ബീന ഫിലിപ്, പ്രശസ്ത എഴുത്തുകാരായ പി.കെ. പാറക്കടവ് , കൽപറ്റ നാരായണൻ മാസ്റ്റർ, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡൻറ് ഇ.പി. അബ്ദുറഹിമാൻ.
ഐ.ബി.പി.സി പ്രസിഡൻറ് മുഹമ്മദ് താഹാ, പ്രവാസി ഭാരതീയ അവാർഡ് ജേതാവ് ഡോ. മോഹൻ തോമസ്, കെ.എം.സി.സി പ്രസിഡന്റ് ഡോ. സമദ്, ഇൻകാസ് ഖത്തർ പ്രസിഡൻറ് ഹൈദർ ചുങ്കത്തറ, സംസ്കൃതി സെക്രട്ടറി ഷംസീർ അരിക്കുളം, സ്വാഗത സംഘം ചെയർമാൻ കെ.പി. അഷ്റഫ്, ജനറൽ കൺവീനർ മൻസൂർ അലി എന്നിവർ സംസാരിച്ചു.
ഫോക് പ്രസിഡൻറ് കെ.കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രഞ്ജിത് കുമാർ ചാലിൽ സ്വാഗതവും, ഫോക്ക് വൈസ് പ്രസിഡന്റ് രാജശ്രീ റഷീദ് നന്ദിയും പറഞ്ഞു. അൻവർ ബാബു, മുസ്തഫ, എം.വി. രശ്മി, ശരത്, സാജിദ് ബക്കർ, സിറാജ് സുറു, അഡ്വ. റിയാസ്, ശരത് സി. നായർ, സക്കീർ, ഹല, ഫരീദ് തിക്കോടി, റിയാസ് ബാബു, സമീർ നച്ചിംഗാട്ട്, സമീറ ഷാജു, ഫസീനാ ഫരീദ്, സെനിത് കേളോത്ത് എന്നിവർ നേതൃത്വം നൽകി. 1600 പേർക്കുള്ള സദ്യയും ഒരുക്കിയിരുന്നു.
യോഗത്തിൽ ഖത്തറിൽ 50 വർഷം പൂർത്തിയാക്കിയ ഫോക്ക് പ്രസിഡന്റ് കെ.കെ. ഉസ്മാനെ അംബാസഡർ ആദരിച്ചു. ബിസിനസ്, ജീവ കാരുണ്യ രംഗത്ത് സജീവമായ ഷുക്കൂർ കിനാലൂർ, സിദ്ദീഖ് പുറയിൽ, മുഹമ്മദ് കോയ, സിംഫണി മജീദ് എന്നിവരെ എം.കെ. രാഘവൻ എം.പി പൊന്നാട അണിയിച്ചു. രാവിലെ നടന്ന പായസ മത്സരത്തിൽ 35 പേർ പങ്കെടുത്തു. അനിൽകുമാർ സി.എൽ നേതൃത്വം നൽകി.
കോഴിക്കോട് നഗരത്തിന് സാഹിത്യനഗരി എന്ന പദവി ലഭിച്ചതിലുള്ള സന്തോഷത്തിന്റെ ഭാഗമായി വൈകുന്നേരം ചേർന്ന സാഹിത്യ സെമിനാറിൽ പി.കെ.പാറക്കടവും കൽപറ്റ നാരായണനും മുഖ്യാതിഥികളായി. മജീദ് നാദാപുരം ആമുഖഭാഷണം നടത്തി. തൻസീം കുറ്റ്യാടി മോഡറേറ്ററായിരുന്നു. ആസിഫ് കാപ്പാട് നയിച്ച് സംഗീത പരിപാടിയും ഇസ്മായിൽ നന്ദിയുടെ സ്പോട്ട് ഡബ്ബിംഗും ൈകതോല സംഘത്തിന്റെ നാടൻ പാട്ടും അരേങ്ങറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.