ദോഹ: ഖത്തറിലെ ടെലികമ്യൂണിക്കേഷൻ ഉപയോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പുതിയ ഉപഭോക്തൃ സംരക്ഷണ നയം നടപ്പാക്കി കമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി. രാജ്യത്തെ ടെലികമ്യൂണിക്കേഷൻ മേഖലയിലെ ഉപഭോക്തൃ അവകാശങ്ങൾക്കും സേവന ദാതാക്കളുടെ ബാധ്യതകൾക്കും പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചുകൊണ്ട് സി.ആർ.എ ഉപഭോക്തൃ സംരക്ഷണ നയം പ്രഖ്യാപിച്ചത്.
ഉപഭോക്താക്കള്‍ക്ക് സേവന ദാതാക്കളില്‍നിന്ന് ഉയര്‍ന്ന തലത്തിലുള്ള സുതാര്യതയും ഉത്തരവാദിത്തവും നിയമം വഴി ഉറപ്പാക്കുന്നു. സേവനദാതാക്കള്‍ പാലിക്കേണ്ട നിയമങ്ങളും നടപടിക്രമങ്ങളും അടങ്ങിയ വിശദമായ നയരേഖ ഖത്തര്‍ കമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി പുറത്തുവിട്ടു.
പരസ്യ മാനദണ്ഡങ്ങൾ, മാർക്കറ്റിങ് രീതികൾ, ബില്ലിങ് സുതാര്യത, കരാർ, ഡേറ്റ സ്വകാര്യത, ഉപഭോക്തൃ അറിയിപ്പുകൾ എന്നിവ പോലുള്ള നിർണായക വശങ്ങൾ ഉൾക്കൊള്ളുന്നതാണ് നയം.
ആവശ്യപ്പെടാത്ത നേരിട്ടുള്ള മാര്‍ക്കറ്റിങ് സന്ദേശങ്ങൾ, സ്പാം എന്നിവ ഇതുവഴി നിയന്ത്രിക്കപ്പെടും. വ്യക്തിഗത ഡേറ്റയുടെ സംരക്ഷണം ഉറപ്പാക്കും.
പൊതുവായ ഉപഭോക്തൃ ആശങ്കകള്‍ പരിഹരിക്കുന്നതിന് പ്രത്യേക വ്യവസ്ഥകളും നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് അടിയന്തര സേവനങ്ങളിലേക്ക് തടസ്സങ്ങളില്ലാതെ പ്രവേശനം ഉണ്ടെന്ന് സേവന ദാതാക്കള്‍ ഉറപ്പാക്കണമെന്നും സുരക്ഷ നയം നിർദേശിക്കുന്നു.
ഉപഭോക്തൃ പരാതികളും തര്‍ക്കങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള വ്യക്തമായ നടപടിക്രമങ്ങളും നയരേഖയില്‍ പറയുന്നുണ്ട്. 2014ലെ ടെലികമ്യൂണിക്കേഷന്‍സ് ഉപഭോക്തൃ സംരക്ഷണ നയം റദ്ദാക്കിക്കൊണ്ടാണ് പുതിയ നയം നിലവില്‍ വന്നിരിക്കുന്നത്. ദ്രുതഗതിയിലുള്ള സാങ്കേതിക മാറ്റത്തിന്റെ കാലഘട്ടത്തില്‍ ഉപഭോക്താക്കളുടെ അവകാശങ്ങള്‍ അംഗീകരിക്കപ്പെടുക മാത്രമല്ല സജീവമായി സംരക്ഷിക്കപ്പെടുകയും ചെയ്യണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഖത്തറിലെ സുതാര്യവും സത്യസന്ധവുമായ ആശയവിനിമയ സാഹചര്യം ഒരുക്കുകയാണ് കമ്യൂണിക്കേഷൻ പ്രൊട്ടക്ഷൻ പോളിസിയിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് സി.ആർ.എ ഉപഭോക്തൃകാര്യ വിഭാഗം ഡയറക്ടർ അമൽ സലിം അൽ ഹനാവി പറഞ്ഞു.
ഖത്തറിന്റെ ടെലികമ്യൂണിക്കേഷൻ നിയമവും, റെഗുലേറ്ററി നിർദേശങ്ങളും യോജിപ്പിച്ച് തയാറാക്കിയ നിയമത്തിലൂടെ ഉപഭോക്താക്കൾക്ക് വ്യക്തമായ വിവരങ്ങളും ന്യായമായ കരാറുകളും വിശ്വസനീയമായ സേവനങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യമിടുന്നത്.
സേവനദാതാക്കളുടെ നിലവാരം മെച്ചപ്പെടുത്തുകയും പ്രധാന ഘടകമാണ്. ഖത്തർ ദേശീയ വിഷൻ 2030, ഡിജിറ്റൽ അജണ്ട 2030 എന്നിവക്ക് അനുസൃതമായി മത്സരപരവും ഉപഭോക്തൃ സൗഹൃദവുമായ ടെലികമ്യൂണിക്കേഷൻ വിപണി വളർത്തിയെടുക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗം കൂടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.