ദോഹ: കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദകൂട്ടായ്മ ഖത്തർ വാർഷികവും ഓണാഘോഷവും നടന്നു. സ്നേഹ സംഗമത്തിൽ പ്രസിഡന്റ് ഹിജാസ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഷാജഹാൻ സ്വാഗതവും ഫിനാൻസ് സെക്രട്ടറി ഷെറിൻ നന്ദിയും പറഞ്ഞു. ജനറൽ കൺവീനർ അജിമോൻ ആദം ഉദ്ഘാടനം ചെയ്തു. മൻസൂർ പി.എം, പ്രകാശ്, അൻസാരി ഇക്ബാൽ, ഷജീർ എന്നിവർ സംസാരിച്ചു. ഗായകൻ അസൈനാർ ആമയൂർ, ഷാഫി, ഷാഫി കബീർ എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു.
യോഗത്തിൽ പുതിയ ഭാരവാഹികളായി ഹിജാസ് പി.ഐ (പ്രസിഡന്റ്), മൻസൂർ പി.എം, മോഹനൻ കെ.ആർ (വൈസ് പ്രസിഡന്റുമാർ), ഷാജഹാൻ വി.എ (ജനറൽ സെക്രട്ടറി), ഷെറിൻ മജീദ് (ഫിനാൻസ് സെക്രട്ടറി), ഷജീർ കെ.എച്ച് (ഓർഗനൈസിങ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. ഉപദേശക സമിതി ചെയർമാനായി സിദ്ദീഖ് കല്ലുംകടവിനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.