പോ​ഡാ​ർ പേ​ൾ സ്കൂ​ളി​ൽ സോ​ഷ്യ​ൽ സ്റ്റ​ഡീ​സ് ആ​ൻ​ഡ് സ​യ​ൻ​സ് എ​ക്സി​ബി​ഷ​ൻ ‘എ​ക്‌​സ്‌​പോ​മൈ​റ്റ് 2022-2023’ സ്കൂ​ൾ പ്ര​സി​ഡ​ൻ​റ് സാം ​മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പോഡാർ പേൾ സ്കൂളിൽ എക്സിബിഷൻ

ദോ​ഹ: പോ​ഡാ​ർ പേ​ൾ സ്കൂ​ളി​ൽ സോ​ഷ്യ​ൽ സ്റ്റ​ഡീ​സ് ആ​ൻ​ഡ് സ​യ​ൻ​സ് എ​ക്സി​ബി​ഷ​ൻ ‘എ​ക്‌​സ്‌​പോ​മൈ​റ്റ് 2022-2023’ സം​ഘ​ടി​പ്പി​ച്ചു. 6-8 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. സ്കൂ​ൾ പ്ര​സി​ഡ​ൻ​റ് സാം ​മാ​ത്യു​വും പ്രി​ൻ​സി​പ്പ​ൽ മ​ഞ്ജ​രി റി​ക്രി​വാ​ളും പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ഷ്വ​ൽ അ​വ​ത​ര​ണ​ങ്ങ​ളും പ്ര​വ​ർ​ത്ത​ന മാ​തൃ​ക​ക​ളും ത​യാ​റാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൃ​ഷ്ടി​പ​ര​മാ​യ ക​ഴി​വു​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ പ​രി​പാ​ടി മി​ക​ച്ച അ​വ​സ​ര​മൊ​രു​ക്കി.

സോ​ളാ​ർ പ​വ​ർ എ​ന​ർ​ജി, ബ​ഹി​രാ​കാ​ശ ഉ​പ​ഗ്ര​ഹ​ങ്ങ​ൾ, ജ​ല​വൈ​ദ്യു​തി ജ​ന​റേ​റ്റ​റു​ക​ൾ എ​ന്നി​വ​യു​ടെ മാ​തൃ​ക​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ജ​ല​ച​ക്രം, സ്പ്രൂ​ട്ട് ഹൗ​സ്, മ​നു​ഷ്യ പ​രി​ണാ​മം, സു​പ്രീം​കോ​ട​തി, പു​രാ​ത​ന ഉ​പ​ക​ര​ണ​ങ്ങ​ൾ, മോ​ഹ​ൻ​ജ​ദാ​രോ, റോ​ബോ​ട്ടു​ക​ൾ, ഹാ​ര​പ്പ​ൻ ജ​ന​ത​യു​ടെ ജീ​വി​തം തു​ട​ങ്ങി​യ​വ​യും പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര ചെ​റു​ധാ​ന്യ വ​ർ​ഷം-2023 പ്ര​മാ​ണി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ ധാ​ന്യ​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ച്ചു. ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി ന​യി​ക്കാ​ൻ സ​ന്ദ​ർ​ശ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ചെ​റു​ധാ​ന്യ​ങ്ങ​ളു​ടെ പ്ര​യോ​ജ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്തു.

Tags:    
News Summary - Exhibition at Podar Pearl School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.