ദോഹ: ഖത്തറിെൻറ തൊഴിലാളി സൗഹൃദനടപടികളിൽ ഏറ്റവും പ്രധാനെപ്പട്ടതാണ് എക്സിറ്റ് പെർമിറ്റ് സംവിധാനം എടുത്തുകളഞ്ഞതെന്ന് തൊഴിൽ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോ. ഇസ്സ ബിൻ സആദ് അൽ ജഫാലി അൽ നുെഎമി പറഞ്ഞു. ആഭ്യന്തരമന്ത്രാലയവും തൊഴിൽമന്ത്രാലയവും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് അഹ്മദ് അൽ അതീഖും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015ലെ 21ാം നമ്പര്‍ നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള 2018ലെ 13ാം നമ്പര്‍ പുതിയ നിയമം സംബന്ധിച്ച് വിശദീകരിക്കാനാണ് വാർത്താസമ്മേളനം വിളിച്ചുചേർത്തത്.
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി കഴിഞ്ഞ ദിവസമാണ് പുതിയ നിയമത്തിന് അംഗീകാരം നല്‍കിയത്. രാജ്യത്തിന് പുറത്തേക്ക് പോകാൻ എല്ലാ തൊഴിലാളികൾക്കും തൊഴിലുടമയിൽ നിന്നുള്ള എക്സിറ്റ് പെർമിറ്റ് വേണമെന്ന നിബന്ധനയാണ് പുതിയ നിയമത്തിലൂടെ ഖത്തർ എടുത്തുകളഞ്ഞത്. പുതിയ നിയമം വിദേശ തൊഴിലാളികളുെട അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. എല്ലാമേഖലയിലും ഖത്തർ തൊഴിലാളികളുടെ ക്ഷേമത്തിനും അവകാശത്തിനും വേണ്ടി പ്രവർത്തിക്കുന്നു. ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്ന മേഖലയിലെ ആദ്യരാജ്യമാണ് ഖത്തർ.
അതിന് സർവശക്തനായ ദൈവത്തിനും ഖത്തർ അമീർ ശൈഖ് തമീം ബിൻഹമദ് ആൽഥാനിക്കും നന്ദി അറിയിക്കുകയാണ്. അമീറിെൻറ നിർദേശങ്ങൾ ഇതിൽ ഏറെ വിലപ്പെട്ടതായിരുന്നു.
തൊഴിൽ നിയമത്തിെൻറ പരിധിയിൽ വരുന്ന ഒരു തൊഴിലാളിക്കും ഇനി മുതൽ രാജ്യത്ത് നിന്ന് പുറത്തുപോകാൻ എക്സിറ്റ് പെർമിറ്റ് വേണ്ടതില്ല. അതേസമയം, രാജ്യത്തിന് പുറത്തേക്ക് പോകാൻ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ആവശ്യമായി വരുന്ന തെൻറ കീഴിലുള്ള അഞ്ചുശതമാനം ജീവനക്കാരുടെ പേര് തൊഴിലുടമക്ക് ഭരണനിര്‍വഹണ തൊഴിൽ സാമൂഹിക കാര്യമന്ത്രാലയത്തിന് സമര്‍പ്പിക്കാം.
ഇത് അതത് ജീവനക്കാരൻ നിർവഹിക്കുന്ന ചുമതലയുടെ പ്രാധാന്യം അനുസരിച്ചായിരിക്കും. എന്നാൽ ഇത് മൊത്തം ജീവനക്കാരുടെ എണ്ണത്തിെൻറ അഞ്ചുശതമാനത്തിൽ കൂടാനും പാടില്ല. ഇൗ പട്ടിക നേരത്തേ തന്നെ സമർപ്പിക്കുകയും വേണം. ഒരു കമ്പനിയുടെ പ്രധാനപ്പെട്ട തസ്തികയിൽ ജോലി ചെയ്യുന്നവർ ഒരേ സമയം ഖത്തർ വിടുന്ന സന്ദർഭത്തിൽ കമ്പനിയുടെ പ്രവർത്തനം തന്നെ പ്രതിസന്ധിയിലാകുന്ന അവസ്ഥ ഒഴിവാക്കുന്നതിനാണിത്. അതേസമയം ഇതിെൻറ പേരിൽ ഏതെങ്കിലും ജീവനക്കാരന് രാജ്യത്തിന് പുറത്തേക്ക് പോകാൻ അനുമതി ലഭിക്കുന്നില്ലെങ്കിൽ അയാൾക്ക് എക്സ്പാട്രിയേറ്റ്സ് എക്സിറ്റ് ഗ്രിവൻസ് കമ്മിറ്റിയെ സമീപിക്കാം. കമ്മിറ്റി മൂന്ന് പ്രവർത്തന ദിവസത്തിനുള്ളിൽ ഇതിൽ തീരുമാനമെടുക്കും. കമ്മിറ്റിയുടെ രൂപവത്കരണം, പ്രവർത്തന രീതികൾ, ചുമതലകൾ തുടങ്ങിയവ സംബന്ധിച്ച് ആഭ്യന്തരമന്ത്രി തീരുമാനമെടുക്കുമെന്നും ഇത് സംബന്ധിച്ച മറ്റ് കാര്യങ്ങൾ പിന്നീട് അറിയിക്കുമെന്നും തൊഴിൽ മന്ത്രി പറഞ്ഞു.
വിദേശികളുടെ രാജ്യത്തേക്കുള്ള പ്രവേശനം, പുറത്തുപോകൽ, താമസം തുടങ്ങിയവ ഉൾക്കൊള്ളുന്ന നിയമത്തിൽ നിരവധി തൊഴിലാളി ക്ഷേമകാര്യങ്ങൾ ഇതിനകം ഖത്തർ പുതുതായി ചേർത്തുകഴിഞ്ഞു. തൊഴിലാളികളുടെ വേജ്പ്രൊട്ടക്ഷൻ സിസ്റ്റം (ഡബ്ല്യു.പി.എസ്) ആയിരുന്നു ഇതിൽ ആദ്യത്തേത്. തൊഴിലാളികളുടെ ശമ്പളം ബാങ്ക് വഴി തൊഴിലുടമ നൽകുകയാണ് ഇൗ സംവിധാനത്തിലൂടെ ചെയ്യുന്നത്. തൊഴിൽ സാമൂഹിക ക്ഷേമ മന്ത്രാലയത്തിന് കീഴിൽ ഇതിനായി പ്രത്യേക വിഭാഗം തന്നെ പ്രവർത്തിക്കുന്നുണ്ട്. ശമ്പളം വൈകൽ, നൽകാതിരിക്കൽ തുടങ്ങിയ പരാതികൾ ഇൗ വിഭാഗമാണ് പരിഗണിച്ച് നടപടികൾ സ്വീകരിക്കുന്നത്. ഒരാഴ്ചക്കുള്ളിൽ തൊഴിലുടമയുമായി സംസാരിച്ച് പരിഹാരനടപടികൾ മന്ത്രാലയം കൈകൊള്ളുന്നു. ഇത്തരത്തിൽ പരിഹാരമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ പരാതി തൊഴിൽതർക്ക പരിഹാര കമ്മിറ്റിക്ക് ൈകമാറും. പരമാവധി മൂന്ന് ആഴ്ചകൾക്കുള്ളിൽ കമ്മിറ്റി പരാതി പരിഹരിക്കും.
തൊഴിലാളികളെ സഹായിക്കുന്നതിനായി പ്രത്യേക ഫണ്ട് രൂപീകരിക്കുന്നത് സംബന്ധിച്ച കരട് നിയമത്തിന് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ശൂറാകൗണ്സിലിെൻറ നിര്‍ദേശങ്ങള്‍ കൂടി വിലയിരുത്തിയശേഷം കരട് നിയമം പുറപ്പെടുവിക്കാനാവശ്യമായ നടപടികള്‍ മന്ത്രിസഭ സ്വീകരിച്ചു. തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തിയുള്ള ഇൗ നടപടിയും ഏറെ ശ്രദ്ധേയമാണെന്ന് മന്ത്രി പറഞ്ഞു.
എക്സിറ്റ് പെർമിറ്റ് ഒഴിവാക്കൽ മറ്റ് വിവരങ്ങൾ
1. മുന്‍കൂര്‍ അനുമതി ആവശ്യമായ അഞ്ചുശതമാനം പേരുടെ വിവരങ്ങള്‍ കമ്പനികള്‍ ഭരണനിര്‍വഹണ തൊഴില്‍ സാമൂഹികകാര്യമന്ത്രാലയത്തിലാണ് സമര്‍പ്പിക്കേണ്ടത്. അനുമതി ലഭിച്ചുകഴിഞ്ഞാല്‍ ഈ പട്ടിക ആഭ്യന്തര മന്ത്രാലയത്തിെൻറ എന്‍ട്രി, എക്സിറ്റ് റസിഡന്‍സി സംവിധാനത്തിെൻറ ഭാഗമാകും. മുന്‍കൂര്‍ അനുമതി ആവശ്യമായവരുടെ പട്ടിക സമര്‍പ്പിക്കുന്ന കാര്യത്തില്‍ ആഭ്യന്തരമന്ത്രാലയവുമായി സഹകരിച്ച് നടപടിക്രമങ്ങള്‍ പ്രഖ്യാപിക്കും.
2. പുതിയ നിയമഭേദഗതി നടപ്പാക്കുന്നതിനും പൂര്‍ണതോതില്‍ നടപ്പാക്കുന്നതിനുള്ള സംവിധാനങ്ങളും നിയന്ത്രണങ്ങളും വികസിപ്പിക്കുന്നതിനായി ആഭ്യന്തരമന്ത്രാലയവും ഭരണനിര്‍വഹണ തൊഴില്‍ സാമൂഹിക കാര്യമന്ത്രാലയവും സഹകരിച്ചു പ്രവര്‍ത്തിക്കും.
രാജ്യത്തിനു പുറത്തേക്കു പോകാന്‍ മുന്‍കൂര്‍ അനുമതി ആവശ്യമായ അഞ്ചുശതമാനം തൊഴിലാളികളുടെ അനുപാതം, തൊഴിലാളികളെ നിശ്ചയിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍, നിയന്ത്രണം എന്നിവ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തേണ്ടത് അത്യാവശ്യമാണ്.
ഭരണനിര്‍വഹണ, തൊഴില്‍, സാമൂഹിക കാര്യമന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ നേതൃത്വത്തില്‍ ഖത്തര്‍ ചേംബറിെൻറ സഹകരണത്തോടെ കമ്പനികള്‍, സ്ഥാപനങ്ങള്‍, തൊഴിലുടമകള്‍ എന്നിവരെ ലക്ഷ്യമിട്ട് വിപുലമായ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ നടത്തും.
3. പുതിയ ഭേദഗതികളോടെ നിയമം നടപ്പാക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വികസിപ്പിക്കുന്നതിനും ലളിതമാക്കുന്നതിനുമായി രണ്ടുമന്ത്രാലയങ്ങളും ചേര്‍ന്ന് ടാസ്ക്ക്ഫോഴ്സുകള് രൂപീകരിക്കും. നിയമത്തെക്കുറിച്ച് വ്യക്തത വരുത്തുന്നതിനും തൊഴിലാളികളുടെ അവകാശങ്ങളും ചുമതലകളും കൃത്യമായി അവതരിപ്പിക്കുന്നതിനും ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.