ദോഹ: വിവിധ തൊഴില്‍ തസ്തികളിലുള്ള വര്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് ഒഴിവാ ക്കുന്നതിലേക്ക് കൂടുതൽ വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തി നിയമ പരിഷ്കണം നടത്തിയ ഖത് തറിന് വീണ്ടും അഭിനന്ദനം. 28 രാജ്യങ്ങൾ അംഗങ്ങളായ യൂറോപ്യൻ യൂനിയനാണ് വിദേശി തൊഴിലാ ളികളുടെ അവകാശങ്ങളും ക്ഷേമവും ഉറപ്പുവരുത്തുന്നതിനായി ചരിത്രപരമായ നിയമനിർമാ ണം നടത്തിയ ഖത്തറിനെ പ്രശംസിച്ചത്.
‘തൊഴിൽ മേഖലയിൽ ചരിത്രം രചിച്ച ഖത്തറിനെ പൂർണമായി പിന്തുണക്കുന്നു. യൂനിയൻ നടത്തിയ അനൗദ്യോഗിക മനുഷ്യാവകാശ സംരക്ഷണ ചർച്ചകളിലെ കാതലായ വിഷയമാണ് ഖത്തർ നടപ്പാക്കിയിരിക്കുന്നത്. ഖത്തർ ഭരണകൂടവും അന്താരാഷ്ട്ര തൊഴിൽ സംഘടനയും തമ്മിലുള്ള പരസ്പര സഹകരണത്തെയും യൂനിയൻ ശക്തമായി പിന്തുണക്കുന്നു യൂറോപ്യൻ യൂനിയൻ വക്താവ് വെബ്സൈറ്റിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനിയാണ് ചൊവ്വാഴ്ച നിയമ പരിഷ്കരണം പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര തൊഴിൽ നിയമ മാനദണ്ഡങ്ങൾക്കനുസൃതമായി ഖത്തർ തൊഴിൽ നിയമം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായാണ് പരിഷ്കരണം നടപ്പാക്കിയത്.
ഇതുപ്രകാരം ലേബര്‍ കോഡിെൻറ പരിരക്ഷയുള്ള കൂടുതൽ വിഭാഗം തൊഴിലാളികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റില്ലാതെ രാജ്യത്തിന് പുറത്തേക്കു പോകാനാകും.
തൊഴില്‍കരാര്‍ കാലാവധിക്കുള്ളില്‍ രാജ്യത്തിന് പുറത്തേക്ക് താല്‍ക്കാലികമായോ സ്ഥിരമായോ പോകുന്നതിന് എക്സിറ്റ് പെര്‍മിറ്റ് വേണ്ടതില്ല.
നിയമത്തിലെ നേരത്തേയുണ്ടായിരുന്ന വ്യവസ്ഥപ്രകാരം രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും ഖത്തറിന് പുറത്തേക്കുപോകുന്നതിന് തൊഴിലുടമയില്‍നിന്നും എക്സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമായിരുന്നു. എന്നാല്‍, പുതിയ നിയമപ്രകാരം ലേബര്‍കോഡില്‍ കവര്‍ ചെയ്തിരിക്കുന്ന തൊഴിലാളികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റിെൻറ ആവശ്യമില്ല. പുതിയ തീരുമാനപ്രകാരം വീട്ടുജോലിക്കാർക്കും അവരുടെ തൊഴിൽ കരാർ സമയത്ത് താൽക്കാലികമായോ അല്ലെങ്കിൽ സ്ഥിരമായോ രാജ്യം വിടാനാകും. ചരിത്രപരമായ തീരുമാനത്തിലൂടെ തൊഴിൽമേഖലയെ ആധുനികലോക സാഹചര്യങ്ങളിലേക്ക് ചേർത്തുവെക്കുന്ന വലിയൊരു ചുവടാണ് ഖത്തർ നടത്തിയിരിക്കുന്നത്.
എല്ലാ വിഭാഗം വിദേശി തൊഴിലാളികളുടെയും അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതിനും തൊഴിൽ നിയമങ്ങൾ ശക്തിപ്പെടുത്തുന്നതിനും നിയമപരിഷ്കരണം സഹായകരമാകും. വലിയ മാറ്റത്തിലേക്കാണ് ആധുനിക ലോകത്തെ തൊഴിൽ മേഖല ഇതിലൂടെ മുന്നേറാനിരിക്കുന്നതെന്നും യൂറോപ്യൻ യൂനിയൻ വക്താവ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.