ദോഹ : ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ആസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന ലൈബ്രറിയിലേക്ക് പ്രവാസി വെല്‍ഫെയര്‍ പുസ്തകങ്ങൾ നൽകി. അബൂ ഹമൂറിലെ ഐ.സി.സിയില്‍ നടന്ന ചടങ്ങില്‍ പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന് ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠന് പുസ്തകങ്ങള്‍ കൈമാറി.
ഐ.സി.സി വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗലു, ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍, സെക്രട്ടറി അബ്രഹാം ജോസഫ്, മാനേജിങ് കമ്മിറ്റിയംഗങ്ങളായ അര്‍ഷദ് അലി, സജീവ് സത്യശീലന്, നന്ദിനി അബ്ബഗൗനി, എം.വി. സത്യന്, ഗാര്‍ഗി ബെന്‍ സത്യ, ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, പ്രവാസി വെല്‍ഫെയര്‍ വൈസ് പ്രസിഡന്റുമാരായ മജീദ് അലി.
റഷീദ് അലി, ജനറല്‍ സെക്രട്ടറിമാരായ ഷാഫി മൂഴിക്കല്‍, അഹ്മദ് ഷാഫി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മുഹമ്മദ് റാഫി, റബീഅ് സമാന്, ശുഐബ് അബ്ദുറഹ്മാന് എന്നിവര്‍ പങ്കെടുത്തു. വയനാട് ദുരിതബാധിതര്‍ക്കായി അപ്പെക്സ്ബോഡികളുടെ നേതൃത്വത്തില്‍ സമാഹരിക്കുന്ന ദുരിതാശ്വാസ ഫണ്ടിലേക്കുള്ള പ്രവാസി വെല്‍ഫെയര്‍ വിഹിതം ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവക്ക് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന് കൈമാറി.
ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിങ് കമ്മിറ്റിയംഗങ്ങളായ സറീന അഹദ്, ശങ്കര്‍ ഗൗഡ് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.