ദോഹ: കോവിഡ് മൂലം ഏറെ പ്രവാസികളാണ് വിവിധ പ്രയാസങ്ങൾ നേരിട്ട് നാട്ടിലേക്ക് മടങ്ങിയത്. നാട്ടിൽ സംരംഭകരാകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സാങ്കേതികാധിഷ്ഠിത ബിസിനസ് അവസരങ്ങൾ ഒരുക്കുകയാണ് കേരള സർക്കാറിൻെറ നോർക്കയും കേരള സ്റ്റാർട്ടപ്പ് മിഷനും (കെ.എസ്.യു.എം). ഇവ സംയുക്തമായി നടപ്പാക്കുന്ന നോർക്ക പ്രവാസി സ്റ്റാർട്ടപ്പ് പ്രോഗ്രാം (എൻ.പി.എസ്.പി) വഴി പ്രവാസികൾക്ക് പുതുസംരംഭങ്ങൾ തുടങ്ങാം.
പ്രവാസികളുടെ പ്രഫഷനൽ നൈപുണ്യത്തിനനുസൃതമായ പുനരധിവാസത്തിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പങ്കാളിത്ത മാതൃകയിലുള്ള സംരംഭങ്ങൾ സൃഷ്ടിക്കുന്നതിന് സമാനമനസ്കരായ പ്രവാസികളെ കണ്ടെത്തുന്നതിനും പദ്ധതി സഹായകമാണ്. പ്രവാസി സമൂഹത്തിൽത്തന്നെ ബിസിനസ് നെറ്റ്വർക്കും ഇൻവെസ്റ്റർ നെറ്റ്വർക്കും രൂപവത്കരിക്കും.
ടെക്നോളജി സ്റ്റാർട്ടപ്പുകളുമായി മാർഗനിർദേശത്തിനും കൺസൽട്ടിങ്ങിനുമുള്ള അവസരങ്ങൾ പ്രവാസികൾക്ക് പ്രയോജനപ്പെടുത്താനാകും. വിവിധ സ്റ്റാർട്ടപ്പ് പദ്ധതികളിലൂടെ ധനസഹായം ലഭ്യമാക്കുന്നതിനും പദ്ധതി ഊന്നൽ നൽകും.
അനുയോജ്യരായ ആളുകളെ സ്ക്രീനിങ് കമ്മിറ്റിയിലൂടെ തെരഞ്ഞെടുത്ത് മൂന്നുമാസത്തെ പ്രോഗ്രാമിെൻറ ഭാഗമാക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്കു മടങ്ങിയെത്തിയ പ്രവാസികളുടെ ഉപജീവനത്തിനായി വരുമാനം കണ്ടെത്താൻ സംസ്ഥാന സർക്കാർ ആരംഭിച്ച വായ്പാ പദ്ധതിയായ നോർക്ക ഡിപ്പാർട്മെൻറ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രൻറ്സിെൻറ (എൻ.ഡി.പി.ആർ.ഇ.എം) സാമ്പത്തിക സഹായത്തിന് അർഹതയുണ്ടായിരിക്കും.
ഇതുപ്രകാരം 30 ലക്ഷം രൂപ വരെ 15 ശതമാനം മൂലധന സബ്സിഡിയോടെ (പരമാവധി മൂന്ന് ലക്ഷം രൂപ) വായ്പ ലഭിക്കും. കൃത്യമായി പലിശ തിരിച്ചടക്കുന്നവർക്ക് ആദ്യ നാലുവർഷം മൂന്നു ശതമാനം പലിശ ഇളവും ലഭിക്കും.കുറഞ്ഞത് രണ്ടുവർഷമെങ്കിലും വിദേശത്തു ജോലി ചെയ്യുകയോ, താമസിക്കുകയോ ചെയ്ത് കേരളത്തിലേക്ക് സ്ഥിരമായി മടങ്ങിയെത്തിയ പ്രവാസികൾക്കാണ് നോർക്ക പ്രവാസി സ്റ്റാർട്ടപ്പ് പ്രോഗ്രാമിലേക്കു അപേക്ഷിക്കാൻ യോഗ്യതയുള്ളത്. അപേക്ഷിക്കുന്നതിനും വിശദവിവരങ്ങൾക്കും norkapsp.startupmission.in എന്ന ലിങ്ക് സന്ദർശിക്കുക. വിശദവിവരം 08047180470 (രാവിലെ 8 മുതൽ രാത്രി 8 വരെ) (കേരള സ്റ്റാർട്ടപ്പ് മിഷൻ) നോർക്ക ടോൾ ഫ്രീ നമ്പറുകളായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്ന് മിസ്ഡ് കാൾ സേവനം) നമ്പറുകളിലും www.norkaroots.org എന്ന വെബ്സൈറ്റിലും ലഭിക്കും.
പ്രയാജനെപ്പടുത്താം നോർക്കയുടെ പ്രവാസി സഹായ പദ്ധതികൾ
കേരള സർക്കാറിെൻറ സർവേ പ്രകാരം 22 ലക്ഷം മലയാളികളാണ് വിദേശരാജ്യങ്ങളിൽ തൊഴിലെടുക്കുന്നത്. ഇതിൽ 90 ശതമാനം പേരും ഖത്തർ, സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലാണുള്ളത്. ഇത്രമാത്രം കേരളീയർ വിദേശത്ത് പണിയെടുക്കുന്നതിനാലാണ് 1996 ഡിസംബർ ആറിന് സംസ്ഥാനസർക്കാർ നോർക്ക എന്ന വകുപ്പുതന്നെ രൂപവത്കരിക്കുന്നത്.
ഡിപ്പാർട്ട്മെൻറ് ഒാഫ് നോൺ റെസിഡൻറ് കേരളൈറ്റ്സ് അഫയേഴ്സ് എന്നതിെൻറ ചുരുക്കപ്പേരാണ് NORKA എന്നത്. ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലോ മറ്റു രാജ്യങ്ങളിലോ ജോലിചെയ്യുന്ന മലയാളികളുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുകയെന്നതാണ് ലക്ഷ്യം. നോർക്കക്ക് കീഴിലുള്ള പബ്ലിക് സെക്ടർ വിഭാഗമാണ് നോർക്ക റൂട്ട്സ്. സർക്കാറിെൻറ വിവിധ പദ്ധതികൾ നടത്താനായി നോർക്ക റൂട്സ് അല്ലാത്ത മറ്റൊരു വിഭാഗം നോർക്കക്ക് ഇല്ല. വിദേശ ജോലിക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള ഏജൻസിയായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിെൻറ പ്രൊട്ടക്ടർ ജനറൽ ഒാഫ് എമിഗ്രൻറ്സ് വിഭാഗം നോർക്കറൂട്സിനെ തെരഞ്ഞെടുത്തിട്ടുണ്ട്.
നോർക്ക നേരിട്ട് പ്രവാസികൾക്കായി നടത്തുന്ന പദ്ധതിയാണ് എൻ.ഡി.പി.ആർ.ഇ.എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്മെൻറ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രൻറ്സ്. 20 ലക്ഷം രൂപവരെ മൂലധന ചെലവ് പ്രതീക്ഷിക്കുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് 15ശതമാനം മൂലധന സബ്സിഡി അഥവാ പരമാവധി മൂന്നുലക്ഷം രൂപ വരെയാണ് പദ്ധതി വഴി നൽകുക.
കാര്‍ഷിക വ്യവസായം: കോഴി വളര്‍ത്തല്‍ (മുട്ടക്കോഴി, ഇറച്ചിക്കോഴി), മത്സ്യകൃഷി (ഉള്‍നാടന്‍ മത്സ്യകൃഷി, അലങ്കാര മത്സ്യകൃഷി), ക്ഷീരോൽപാദനം, ഭക്ഷ്യ സംസ്കരണം, സംയോജിത കൃഷി, ഫാം ടൂറിസം, ആടുവളര്‍ത്തല്‍, പച്ചക്കറി കൃഷി, പുഷ്പകൃഷി, തേനീച്ച വളര്‍ത്തല്‍ തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട മേഖലകൾ.
കച്ചവടം: (സാധാരണ ഗതിയിൽ വ്യാപാരമെന്ന ഗണത്തിൽ വരുന്നവ. പലചരക്ക് കടയടക്കമുള്ളവ)
ആളുകൾക്കും മറ്റും സേവനങ്ങള്‍ നൽകുന്ന സംരംഭങ്ങൾ: (വാഹനങ്ങളുടെ വർക്ഷോപ്പ്, റസ്റ്റാറൻറുകള്‍, ടാക്സി സർവിസുകള്‍, ഹോംസ്റ്റേ തുടങ്ങിയവ)
ഉൽപാദനമേഖലയിലെ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍: (പൊടിമില്ലുകള്‍, ബേക്കറി ഉൽപന്നങ്ങള്, ഫര്‍ണിച്ചർ-തടിവ്യവസായം, സലൂണുകള്‍, പേപ്പര്‍ കപ്പ്, പേപ്പര്‍ റീസൈക്ലിങ്, ചന്ദനത്തിരി, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ തുടങ്ങിയവ).
എൻ.ഡി.പി.ആർ.ഇ.എം. പദ്ധതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന നോർക്കയുടെ ഫോൺ നമ്പറുകൾ: 0471 2770534, 2770551, 2770511. ഇ മെയിൽ: ndprem.norka@kerala.gov.in, nbfc@norkaroots.net
നോർക്കയുടെ ചുമതലയുള്ള മന്ത്രിയുടെ പ്രവാസികൾക്കുള്ള പ്രത്യേക സഹായനിധിയാണ് 'സാന്ത്വന'. തിരിച്ചെത്തിയ നിലവിൽ വിദേശത്ത് ജോലി ചെയ്യാത്തവർക്കാണ് ഇതിലൂടെ സഹായം ലഭിക്കുക.
പ്രവാസികൾക്കോ അവരുടെ ആശ്രിതരായ കുടുംബാംഗങ്ങൾക്കോ കാൻസർ, ഹൃദയ ശസ്ത്രക്രിയ, കിഡ്നി രോഗം തുടങ്ങിയവക്ക് ചികിത്സാചെലവുകൾക്കായി 50,000 രൂപ വരെ ലഭിക്കും
തിരിച്ചെത്തിയ പ്രവാസികൾ മരിച്ചാലുള്ള ധനസഹായം പരമാവധി 1,00,000 രൂപ വരെ.
പ്രവാസികളുടെ പെൺമക്കളുടെ വിവാഹ ചെലവുകൾക്ക് 15,000 രൂപ വരെ.
അംഗവൈകല്യമോ മറ്റോ സംഭവിക്കുന്ന ഘട്ടത്തിൽ കൃത്രിമ കാലുകൾ, ഉൗന്നുവടി, വീൽചെയർ തുടങ്ങിയവ വാങ്ങുന്നതിന് 10,000 രൂപ വരെ കിട്ടും.
നോർക്ക-റൂട്ട്സ് ചെയർമാൻ ഫണ്ടാണ് പ്രവാസികൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്ന മറ്റൊരു പദ്ധതി. നോർക്കയുടെ ഡയറക്ടർ ബോർഡ് നടത്തുന്ന പദ്ധതിയാണിത്. സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ നടത്തുന്ന നോർക്കക്ക് ഇതിലൂടെ ലഭിക്കുന്ന വരുമാനത്തിെൻറ 10 ശതമാനം തുകയാണ് ഇൗ ഫണ്ടിലേക്ക് നീക്കിവെക്കുന്നത്.
ചുരുങ്ങിയത് രണ്ടുവർഷം വിദേശത്ത് ഉണ്ടായിരുന്ന, വാർഷിക കുടുംബവരുമാനം ഒരു ലക്ഷത്തിൽ കൂടാത്തവർക്ക് അപേക്ഷിക്കാം. പ്രവാസിയുടെ ആശ്രിതനും സഹായത്തിന് അർഹതയുണ്ട്.
ചികിത്സാസഹായം, മരണാനന്തരസഹായം എന്നിവ നൽകി വരുന്നു. എന്നാൽ 'സാന്ത്വന പദ്ധതി' വഴി ധനസഹായം ലഭിച്ചവർക്ക് ചെയർമാൻ ഫണ്ട് വഴി ആനുകൂല്യം ലഭിക്കില്ല. ഒന്നിൽ കൂടുതൽ തവണ സഹായം ലഭിക്കുകയുമില്ല.
പ്രവാസി മലയാളികൾ വിദേശത്ത് മരിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള സഹായമാണ് 'കാരുണ്യം' പദ്ധതി വഴി ലഭിക്കുക. ചെലവായതിലേക്ക് 50,000 രൂപയാണ് ഇൗ പദ്ധതിയിലൂടെ ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.