ദോഹ: അന്താരാഷ്ട്ര ഹോർട്ടികൾച്ചറൽ എക്സിബിഷന്റെ (എക്സ്പോ 2023) തയാറെടുപ്പുകളുടെ ഭാഗമായി ഭക്ഷ്യ, പാനീയ ഔട്ട് ലെറ്റുകൾ തുടങ്ങാൻ ഓപറേറ്റർമാർക്കായി ഖത്തർ മ്യൂസിയംസ് ഓപൺ കോൾ പുറപ്പെടുവിച്ചു. ഔട്ട് ലെറ്റുകളുടെ ഫിറ്റ് ഔട്ട്, മാനേജ്മെന്റ് എന്നിവക്കായി ഫയർ സ്റ്റേഷനിൽ സ്ഥിതി ചെയ്യുന്ന എക്സ്പോ കെട്ടിടത്തിലാണ് എത്തേണ്ടത്. എക്സ്പോ 2023 ഒക്ടോബർ രണ്ടിന് തുടങ്ങി 2024 മാർച്ച് 28ന് അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓപറേറ്റർമാർ അപേക്ഷയോടൊപ്പം വിശദമായ ബിസിനസ് പ്ലാൻ, ഭക്ഷ്യ/പാനീയ കൺസെപ്റ്റ് അവതരണം, ഇന്റീരിയർ, ടെറസ് ഡിസൈൻ അവതരണം എന്നിവ ഉൾപ്പെടുന്ന സമഗ്രമായ ആശയവും ബിസിനസ് നിർദേശങ്ങളും അവരുടെ പശ്ചാത്തലവും യോഗ്യതാപത്രങ്ങളും നൽകണം. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് നിർദിഷ്ട പാചകരീതി തിരിച്ചറിയുന്ന ഭക്ഷണ സങ്കൽപത്തെക്കുറിച്ച വിശദമായ അവതരണവും നൽകിയിരിക്കണം.
പൂർണമായ എം.ഇ.പി പ്രവൃത്തികൾ, അഗ്നിശമന സംവിധാനം, സി.സി.ടി.വി/സ്പീക്കറുകൾ, ഐ.സി.ടി വർക്കുകൾ, എച്ച്.എ.വി.സി (പ്ലംബിങ്, ജലവിതരണം, മലിനജല സംസ്കരണം), ഇന്റീരിയർ ഡിസൈനും ഇൻസ്റ്റലേഷനും, ടെറസ് ഡിസൈനും ഇൻസ്റ്റലേഷനും, അടുക്കള രൂപകൽപനയും ഇൻസ്റ്റലേഷനും എന്നിവ ഉൾപ്പെടുന്നതാണ് ഔട്ട് ലെറ്റിനായുള്ള രൂപരേഖയും ഫിറ്റ് ഔട്ടും. അടുക്കള ഉപകരണങ്ങൾ, ഫർണിച്ചർ, ഉപകരണങ്ങൾ എന്നിവക്കൊപ്പം സൗന്ദര്യാത്മക ആവശ്യകതകളും ഖത്തർ സിവിൽ ഡിഫൻസ് പെർമിറ്റുകൾ ഉൾപ്പെടെയുള്ള െപ്രാജക്ടിന് പ്രസക്തമായ അംഗീകാരങ്ങളും ഇതിലുൾപ്പെടും.
നിർദേശത്തിൽ അവതരിപ്പിച്ചിരിക്കുന്ന ആശയവും ബ്രാൻഡിങ്, മെനു, ഇന്റീരിയർ, ടെറസ് ഡിസൈനുകൾ എന്നിവയും അനുസരിച്ചായിരിക്കും പങ്കെടുക്കുന്ന ബിൽഡിങ് ഓപറേറ്റർമാരെ വിലയിരുത്തുക. വിശദവിവരങ്ങൾക്ക് wmeligy@qm.org.qa എന്ന ഇ-മെയിൽ വഴിയോ +974 31060040 എന്ന നമ്പറിൽ വിളിച്ചോ അന്വേഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 ജനുവരി ഏഴ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.