ദോഹ: കഴിഞ്ഞ ജൂണിൽ ഖത്തര്‍ ഇന്ത്യയിലേക്ക് നടത്തിയത് മൂന്നു ബില്യണ്‍ റിയാലിെൻറ കയറ്റുമതി. ഖത്തറിെൻറ ആകെ കയറ്റുമതിയുടെ 13.6 ശതമാനം വരുമിത്. ആസൂത്രണ സ്ഥിതിവിവര കണക്ക് അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. കയറ്റുമതിയില്‍ മുന്നില്‍ ജപ്പാനാണ്, 4.2 ബില്യണ്‍ റിയാലിെൻറ കയറ്റുമതിയാണ് ഖത്തർ ജപ്പാനിലേക്ക് നടത്തിയത്. ആകെ കയറ്റുമതിയുടെ 18.9 ശതമാനമാണിത്. രണ്ടാം സ്ഥാനം ദക്ഷിണ കൊറിയ. 3.5 ബില്യണിെൻറ കയറ്റുമതി, 16.1 ശതമാനം. ജൂണില്‍ അമേരിക്കയില്‍നിന്നാണ് ഏറ്റവുമധികം ഇറക്കുമതി നടത്തിയത്. 1.8 ബില്യണ്‍ റിയാല്‍, ആകെ ഇറക്കുമതിയുടെ 22.4 ശതമാനം. രണ്ടാമത് ചൈന, ഒരു ബില്യണ്‍ റിയാല്‍. ആകെ ഇറക്കുമതിയുടെ 12 ശതമാനം വരുമിത്. മൂന്നാമത് ജർമനിയാണ്, 600 മില്യണ്‍ റിയാല്‍, ആകെ ഇറക്കുമതിയുടെ 7.7 ശതമാനം. ജൂണില്‍ രാജ്യത്തിെൻറ വിദേശവ്യാപാര മിച്ചത്തില്‍ 22.4 ശതമാനം കുറവാണുള്ളത്. 14 ബില്യണ്‍ റിയാലാണ് ജൂണിലെ വിദേശവ്യാപാരമിച്ചം. കഴിഞ്ഞ വര്‍ഷം ജൂണിനെ അപേക്ഷിച്ച് നാലു ബില്യണ്‍ റിയാല്‍ കുറഞ്ഞു. അതേസമയം ഈ വര്‍ഷം മേയ് മാസത്തെ അപേക്ഷിച്ച് 400 മില്യണ്‍ റിയാലിെൻറ (2.6 ശതമാനം) വര്‍ധനയുണ്ടായിട്ടുണ്ട്. രാജ്യത്തിെൻറ ആകെ കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വ്യത്യാസമാണ് വ്യാപാരമിച്ചമായി കണക്കാക്കുന്നത്.
ആഭ്യന്തര ഉൽപന്നങ്ങളുടെ കയറ്റുമതിയും പുനർകയറ്റുമതിയും ഉള്‍പ്പെടെ 22 ബില്യണ്‍ റിയാലിെൻറ കയറ്റുമതി ജൂണില്‍ നടന്നു. കഴിഞ്ഞവര്‍ഷം ജൂണിനെ അപേക്ഷിച്ച് 18.2 ശതമാനത്തിെൻറയും ഈ വര്‍ഷം മേയ് മാസത്തെ അപേക്ഷിച്ച് 3.4 ശതമാനത്തിെൻറയും കുറവുണ്ടായി. ഈ ജൂണില്‍ 8.1 ബില്യണ്‍ റിയാലിെൻറ ഉൽപന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞവര്‍ഷം ജൂണിനെ അപേക്ഷിച്ച് ഇറക്കുമതിയില്‍ 9.6 ശതമാനം കുറവ്. പ്രതിമാസാടിസ്ഥാനത്തില്‍ ഇറക്കുമതിയില്‍ 12.4 ശതമാനത്തിെൻറ കുറവുണ്ടായിട്ടുണ്ട്. പെട്രോളിയം ഗ്യാസ്, മറ്റു ഗ്യാസസ് ഹൈഡ്രോകാര്‍ബണ്‍ (ദ്രവീകൃത പ്രകൃതിവാതകം, കണ്ഡന്സേറ്റ്സ്, പ്രൊപ്പെയ്ന്‍, ബ്യൂട്ടെയ്ന്‍) ഉൽൽന്നങ്ങളുടെ കയറ്റുമതിയിലെ കുറവാണ് ആകെ കയറ്റുമതിയുടെ തോത് കുറയാനിടയാക്കിയത്. ഇവയുടെ കയറ്റുമതി ജൂണില്‍ 12.7 ബില്യണ്‍ റിയാലാണ്, 17.8 ശതമാനത്തിെൻറ കുറവ്. പെട്രോളിയം എണ്ണ, ബിറ്റുമിനസ് മിനറല്‍സ് (ക്രൂഡ്) എണ്ണ കയറ്റുമതിയിലും കുറവുണ്ടായിട്ടുണ്ട്. ഇവയുടെ കയറ്റുമതി 4.1 ബില്യണ്‍ റിയാല്‍, 19.6 ശതമാനത്തിെൻറ കുറവ്.
പെട്രോളിയം എണ്ണ, ക്രൂഡ് അല്ലാത്ത ബിറ്റുമിനസ് മിനറല്‍സ് കയറ്റുമതി 1.8 ബില്യണ്‍ ഖത്തര്‍ റിയാലാണ്, ഇവയുടെ കയറ്റുമതിയില്‍ 31.2 ശതമാനത്തിെൻറ കുറവുണ്ടായി. ഇറക്കുമതി ഉൽപന്നങ്ങളില് ടര്‍ബോജെറ്റുകള്‍, ടര്‍ബോ പ്രൊപ്പെല്ലറുകള്‍, മറ്റു ഗാസ് ടര്ബിനുകള് എന്നിവയാണ് മുന്നില്‍. 500 മില്യണ്‍ റിയാലിെൻറ ഉൽപന്നങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്. കഴിഞ്ഞവര്‍ഷം ജൂണുമായി താരതമ്യം ചെയ്താല്‍ ഇറക്കുമതിയില്‍ 17.8 ശ തമാനത്തിെൻറ വര്‍ധന. എയര്‍ക്രാഫ്റ്റുകള്‍, സ്പെയ്സ്ക്രാഫ്റ്റുകള്‍, ബലൂണുകള്‍ എന്നിവയുടെ ഭാഗങ്ങളുടെ ഇറക്കുമതിയാണ് രണ്ടാമത്, 400 മില്യണ്‍ റിയാല്‍, 67.4 ശതമാനം വര്‍ധന. ഇലക്ട്രിക്കല്‍ അപ്പാരറ്റസ് ഇറക്കുമതിയാണ് മൂന്നാമത്, 200 മില്യണ്‍ റിയാല്‍. 10.4 ശതമാനത്തിെൻറ കുറവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.