ദോഹ: സർക്കാർ സ്ഥാപനങ്ങളിലേത് ഉൾപ്പെടെ ജീവനക്കാർക്ക് മെഡിക്കൽ ലീവിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ തയാറാക്കി നൽകിയ കേസിൽ രണ്ട് ഡോക്ടർമാരും ഒരു നഴ്സും അറസ്റ്റിലായി. സ്വകാര്യ മെഡിക്കൽ സെന്ററിൽ ജോലി ചെയ്യുന്ന ഡോക്ടർമാരും പി.എച്ച്.സി.സിയിലെ നഴ്സുമാണ് അറസ്റ്റിലായത്. ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ഉത്തരവിട്ടു. ആരോഗ്യമന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് ഇവർക്കെതിരെ അന്വേഷണം പൂർത്തിയാക്കിയത്.
സർക്കാർ സ്ഥാപനങ്ങളിലേത് ഉൾപ്പെടെ ജീവനക്കാർക്ക് അനധികൃതമായി മെഡിക്കൽ ലീവ് ലഭ്യമാക്കുന്നതിന് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ പണംവാങ്ങി നൽകിയെന്നതാണ് ഇവർക്കെതിരായ കുറ്റം. ഇത്തരത്തിൽ സർട്ടിഫിക്കറ്റ് നൽകിയ രോഗികളുടെ മെഡിക്കൽ റെക്കോഡും സൂക്ഷിച്ചിട്ടില്ല. വ്യാജരേഖ തയാറാക്കൽ, ആരോഗ്യമേഖലയുടെ മൂല്യങ്ങൾ ലംഘിക്കൽ എന്നിവയാണ് പ്രതികൾ ചെയ്തതെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.