ദോഹ: ഉപഭോക്താക്കൾക്ക് കൈനിറയെ സമ്മാനം നൽകുന്ന ഷോപ്പ് ആൻഡ് വിൻ പ്രൊമോഷനുകളുമായി ഫാമിലി ഫുഡ് സെന്ററിന്റെ 46ാമത് വാർഷികാഘോഷങ്ങൾക്ക് തുടക്കം. ഖത്തറിലെ ആദ്യ സൂപ്പർമാർക്കറ്റായി തുടക്കം കുറിച്ച ഫാമിലിയുടെ വാർഷികാഘോഷ പ്രമോഷൻ ഈ വർഷം അവസാനംവരെ തുടരുമെന്ന് മാനേജ്മെന്റ് അറിയിച്ചു. അൽ ഖീസ, അൽ റയ്യാൻ, അൽ നസർ, ഓൾഡ് എയർപോർട്ട് റോഡ്, ദോഹ സൂഖ് മാൾ ഫാമിലി മാർട്ട് എന്നീ ഔട്ട്ലെറ്റുകളിൽ ഷോപ്പ് ആൻഡ് വിൻ പ്രമോഷൻ ലഭ്യമാണ്.
ഓരോ 50 റിയാൽ മൂല്യമുള്ള ഷോപ്പിങ്ങിനും ലഭിക്കുന്ന ഇ-റാഫിൾ കൂപ്പൺ വഴി ഉപഭോക്താക്കൾക്ക് പ്രമോഷനിൽ ഭാഗമാകാം. ഷോപ്പിങ്ങിനുശേഷം ഉപഭോക്താക്കൾക്ക് ഔട്ട്ലെറ്റുകളിലെ രജിസ്ട്രേഷൻ കൗണ്ടർ വഴിയോ lucky-draw.family.qa എന്ന ഓൺലൈൻ ലിങ്ക് വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. 12 ദശലക്ഷം നുജൂം പോയന്റുകളാണ് 180ഓളം വരുന്ന വിജയികളെ കാത്തിരിക്കുന്നത്.
നറുക്കെടുപ്പ് ഒക്ടോബർ 31, ഡിസംബർ ഒന്ന്, ഡിസംബർ 26 തീയതികളിലായി നടക്കും. വാണിജ്യ-വ്യവസായ മന്ത്രാലയം പ്രതിനിധികളുടെ സാന്നിധ്യത്തിൽ അൽ നസ്ർ, എയർപോർട്ട് റോഡ്, അൽ ഖീസ ബ്രാഞ്ചുകളിൽ നിശ്ചിത ദിവസങ്ങളിൽ രാവിലെ പത്തിനാണ് നറുക്കെടുപ്പ്.
നറുക്കെടുപ്പിന് പുറമെ മൂന്നു മാസത്തെ പ്രമോഷൻ കാലയളവിൽ വിവിധ ഉൽപന്നങ്ങളുടെ അതുല്യമായ ശേഖരമാണ് ഫാമിലി ഫുഡ്സെന്ററിൽ ഒരുക്കുന്നത്. ഇറച്ചി, മത്സ്യം, ഡിപ്പാർട്മെന്റ് സ്റ്റോർ ഉൾപ്പെടെ തദ്ദേശീയ ഉൽപന്നങ്ങളും 35ലേറെ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്നവയും ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു. ഫാമിലി ഓൺലൈൻ, ഫാമിലി ആപ് വഴിയും ഷോപ്പിങ് നടത്താൻ സൗകര്യമുണ്ട്. ഉപഭോക്താക്കൾക്ക് സൗജന്യ ഡെലിവറിയും ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.