ദോഹ: താമസ, സന്ദർശക വിസകളിൽ കുടുംബങ്ങളെ കൊണ്ടുവരുന്നതിനുള്ള മാനദണ്ഡങ്ങൾ വ്യക്​തമാക്കി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഖത്തറിൽ താമസക്കാരായ പ്രവാസികൾക്ക്​ കുടുംബങ്ങളെ കൊണ്ടുവരുന്നതിനുള്ള നടപടികൾ എളുപ്പമാക്കികൊണ്ട്​ നിബന്ധനകൾ പ്രസിദ്ധീകരിച്ചത്​. ഫാമിലി റെസിഡൻസി, സന്ദർശക വിസക്കായി മെട്രാഷ്​ രണ്ട്​ ആപ്ലിക്കേഷൻ വഴി അപേക്ഷ സമർപ്പിക്കണം.

കുടുംബ റെസിഡൻസി വിസക്കാർ

സ്വന്തം ​സ്​പോൺസർഷിപ്പിൽ കുടുംബ റെസിഡൻസി വിസക്ക്​ അപേക്ഷിക്ക​​ു​േമ്പാൾ ആൺ മക്കൾക്ക്​ 25ന് മുകളിൽ പ്രായമാവാൻ പാടില്ല. പെൺമക്കൾ അവിവാഹിതരായിരിക്കണം. ആറിനും 18നുമിടയിൽ പ്രായമുള്ള മക്കൾ ഖത്തറിലോ, രാജ്യത്തിന്​ പുറത്തോ വിദ്യഭ്യാസം നൽകുന്നതായി സാക്ഷ്യപ്പെടുത്തണം. കുടുംബത്തിന്​ ആരോഗ്യ ഇൻഷുറൻസും ഉറപ്പാക്കണം. സർക്കാർ, അർധസർക്കാർ ജീവനക്കാർക്ക്​ കുറഞ്ഞത്​ 10,000 റിയാൽ ശമ്പളക്കാരായിരിക്കണം.

സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക്​ ടെക്​നികൽ, സ്​പെഷ്യലൈസ്​ഡ്​ വിഭാഗം (തൊഴിലാളികൾ അല്ലാത്തവർ)പ്രഫഷണലുകൾക്കാണ്​ കുടുംബ വിസക്ക്​ അപേക്ഷിക്കാൻ കഴിയുക. ചുരുങ്ങിയത്​ 10,000 റിയാൽ ശമ്പളക്കാരായിരിക്കണം. അല്ലാത്ത പക്ഷം, 6000 റിയാൽ ശമ്പളവും കമ്പനിയുടെ കീഴിൽ കുടുംബ താമസ സൗകര്യവുമുള്ളവർക്കും അപേക്ഷിക്കാം. ഇത്​ തൊഴിൽ കരാറിൽ വ്യക്​തമാക്കിയിരിക്കണം.

 

കുടുംബ സന്ദർശക വിസ

തൊഴിലാളി ഇതര വിഭാഗക്കാരായ റെസിഡൻറിന്​ കുടുംബ സന്ദർശക വിസക്ക്​ അപേക്ഷിക്കാവുന്നതാണ്​. കുറഞ്ഞത്​ 5000 റിയാൽ മാസ ശമ്പളക്കാരായിരിക്കണം. കുടുംബ താമസ സൗകര്യവും ഉറപ്പാക്കണം. സ്​പോൺസർ ചെയ്യുന്ന വ്യക്​തിയുമായി അടുത്ത ബന്ധമുള്ളവരായിരിക്കണം സന്ദർശക വിസയിൽ വരുന്നത്​. മെട്രഷ്​ വഴി അപേക്ഷ സമർപ്പിക്കു​േമ്പാൾ കാണുന്ന പട്ടികയിലെ ബന്ധുക്കൾക്കായിരിക്കും സന്ദർശക വിസ അനുവദിക്കുന്നത്​ (ഉദാ: പിതാവ്​, മാതാവ്​, ഭാര്യ, മക്കൾ, സഹോദരങ്ങൾ, പിതാമഹൻ, അമ്മാവൻ, ഭാര്യാ മാതാപിതാക്കൾ ഉൾപ്പെടെ അടുത്ത ബന്ധുക്കളെ സ്​പോൺസർ ചെയ്യാം). സന്ദർശക വിസയിലെത്തുന്നവർക്ക്​ പ്രായ നിബന്ധനകൾ ഇല്ല. അതേസമയം, ഖത്തറിൽ നിൽക്കുന്നത്​ വരെ എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ്​ നിർബന്ധമാണ്​. പുതിയ നിർദേശങ്ങൾ പ്രാബല്ല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു.

 

Tags:    
News Summary - Family Residence, Visitors Visa; Qatar clarified the criteria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.