കരയേണ്ട കുഞ്ഞേ, മുലപ്പാലുണ്ടാവോളം

ദോഹ: മുലപ്പാലാണ്​ നല്ലത്​, മുലയൂട്ടലാണ്​ നല്ലത്​, അമ്മക്കും കുഞ്ഞിനും. രാജ്യത്ത്​ ആഗസ്​റ്റ്​ ഒന്നുമുതൽ ഏഴുവരെ മുലയൂട്ടൽ വാരാചരണം. പൊതുജനാരോഗ്യമന്ത്രാലയം, ഹമദ്​ മെഡിക്കൽ കോർപറേഷൻ, ​ൈപ്രമറി ഹെൽത്ത്​​​​ കെയർ കോർപറേഷൻ, വിവിധ സ്വകാര്യ ആശുപത്രികൾ എന്നിവ സംയുക്​തമായാണ്​ മുലയൂട്ടൽ വാരാചരണം നടത്തുന്നത്​. കുഞ്ഞുങ്ങൾക്ക്​ ആറുമാസത്തിനിടെ ലഭിക്കുന്ന മുലപ്പാൽ അളവ് 15 ശതമാനം വർധിപ്പിക്കാൻ പ്രത്യേക പദ്ധതിയാണ്​ നടത്തുന്നതെന്ന്​ പൊതുജനാരോഗ്യമന്ത്രാലയത്തിലെ ദേശീയ ആരോഗ്യനയ വിഭാഗം മേധാവി സദ്​രിയ അൽ ഖഹ്​വാജി പറയുന്നു.

മുലയൂട്ടലിൻെറ പ്രാധാന്യം, അത്​ അമ്മക്കും കുഞ്ഞിനും നൽകുന്ന വിവിധ ഗുണങ്ങൾ സംബന്ധിച്ച്​ രാജ്യത്തെ ആരോഗ്യസ്​ഥാപനങ്ങൾ ബോധവത്​കരണ കാമ്പയിൻ തുടങ്ങിയിട്ടുണ്ട്​. അമ്മമാരിൽ മുലയൂട്ടൽ ​പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യമാണ്​. മുലയൂട്ടൽ സംബന്ധിച്ച്​ സ്​ത്രീകൾക്കിടയിലുള്ള തെറ്റായ ധാരണകൾ സംബന്ധിച്ച്​ ബോധവത്​കരിക്കുകയും ലക്ഷ്യമാണ്​. എച്ച്​.എം.സിയുടെ വിമൻസ്​ ഹെൽത്ത്​​ ആൻഡ്​​ റിസർച്ച്​ സെൻറർ, അൽവക്​റ ആശുപത്രി എന്നിവിടങ്ങളിൽ പ്രത്യേക മുലയൂട്ടൽ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്​. 

ഞായറാഴ്​ച മുതൽ വ്യാഴാഴ്​ച വരെ രാവിലെ ഏഴുമുതൽ വൈകീട്ട്​ മൂന്നു​വരെയാണ്​ ക്ലിനിക്​ പ്രവർത്തിക്കുന്നത്​. ​പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ മെറ്റേണിറ്റി, ​ൈചൽഡ്​ഹുഡ്​ ക്ലിനിക്കുകളിലും മുലയൂട്ടൽ സംബന്ധിച്ച പ്രത്യേക കേന്ദ്രങ്ങളുണ്ട്​. ഞായറാഴ്​ച മുതൽ വ്യാഴാഴ്​ച വരെയാണ്​ ഇവ പ്രവർത്തിക്കുക. രാജ്യം മുലയൂട്ടലിന്​ വൻപ്രാധാന്യമാണ്​ നൽകുന്നത്​. ബ്രസ്​റ്റ് ഫീഡിങ്​ കൗൺസിലർമാരുടെ കഴിവും ശേഷിയും വർധിപ്പിക്കുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയം പ്രത്യേക പരിശീലന പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്​. ആശുപത്രികളിലും മറ്റും മുലയൂട്ടലിന്​ പുതിയ അമ്മമാരെ സഹായിക്കുന്നതിനും വിവിധ ബോധവത്​കരണം നൽകുന്നതിനുമാണ് ബ്രസ്​റ്റ് ഫീഡിങ്​ കൗൺസിലർമാർ. ​ജനനം മുതൽ ആറുമാസം വരെ കുഞ്ഞിന് മുലപ്പാൽ നിർബന്ധമാക്കുന്നതിനും രണ്ടുവയസ്സ് വരെ മുലപ്പാൽ കൊടുക്കുന്നതിനും മന്ത്രാലയം വൻപ്രാധാന്യമാണ്​ നൽകുന്നത്​. ശൈശവ മരണനിരക്ക് കുറക്കുന്നതിനുള്ള മിലെനിയം ഡെവലപ്മെൻറ് ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ദേശീയ ആരോഗ്യ പദ്ധതി 2018– '22​െൻറ ഭാഗമാണിത്​​.

സേവനത്തിന്​ മുലയൂട്ടൽ ക്ലിനിക്കുണ്ട്​
മു​ല​യൂട്ട​ലുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾക്കായാണ്​ ഹമദ്​ മെഡിക്കൽ കോർപറേഷൻെറ കീഴിൽ വിമൻസ് വെ​ല്‍ന​സ് ആ​ൻഡ്​​ റി​സ​ര്‍ച്ച് സെ​ൻറർ (ഡ​ബ്ല്യു​.ഡ​ബ്ല്യു.​ആ​ര്‍.സി) പ്രവർത്തിക്കുന്നത്​. വർഷത്തിൽ 17,000 പ്രസവം വരെ നടക്കാൻ ഇവിടെ സൗകര്യമുണ്ട്​. 4439 5777 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം. മുലയൂട്ടലിൻെറ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് മാ​താ​പി​താ​ക്ക​ള്‍ക്കി​ട​യി​ല്‍ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​നാ​ണ് മു​ന്‍ഗ​ണ​ന ന​ല്‍കു​ന്ന​ത്. ഗ​ര്‍ഭി​ണി​ക​ള്‍ക്കും പ്ര​സ​വ​ശേ​ഷം അ​മ്മ​മാ​ര്‍ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍ക്കും ഏ​റ്റ​വും മി​ക​ച്ച അ​ന്ത​രീ​ക്ഷ​മാ​ണ് എ​ച്ച്.എം.​സി​യി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഡ​ബ്ല്യു.​ഡ​ബ്ല്യു​.ആ​ര്‍.സി​യി​ലെ ഔ​ട്ട്പേ​ഷ്യ​ൻറ്​ വ​കു​പ്പി​ല്‍ മുലയൂട്ടൽ ക്ലി​നി​ക്ക് രാ​വി​ലെ ഒ​മ്പതുമു​ത​ല്‍ പ​തി​നൊ​ന്ന​ര വ​രെ​യാ​ണ് പ്ര​വ​ര്‍ത്തിക്കുന്നത്​. കു​ഞ്ഞി​ന് ആ​ദ്യ ഒ​രു​വ​ര്‍ഷ​വും അ​തി​നു​ശേ​ഷ​വും തു​ട​ര്‍ച്ച​യാ​യി മു​ല​യൂ​ട്ടു​ന്ന​ത് സാ​ധാ​ര​ണ​ഗ​തി​യി​ലു​ള്ള ഇ​ന്‍ഫെ​ക്​ഷ​നു​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കും. ഇ​ന്‍ഫെ​ക്​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ഞ്ഞു​ങ്ങ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​ത് അ​വ​രു​ടെ ആ​രോ​ഗ്യ​ക​ര​മാ​യ വ​ള​ര്‍ച്ച​ക്ക്​ പ്ര​യോ​ജ​ന​പ്പെ​ടും. ലോ​ക മു​ല​യൂ​ട്ട​ല്‍ വാ​രാ​ചാ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് എല്ലാവർഷവും വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ ഹ​മ​ദ് മെ​ഡി​ക്ക​ല്‍ കോ​ര്‍പ്പ​റേ​ഷ​ന്‍ നടത്താറുണ്ട്​.

അ​മ്മ​ക്കും കു​ഞ്ഞി​നും നി​ര​വ​ധി പ്ര​യോ​ജ​ന​ങ്ങൾ
മു​ല​യൂ​ട്ടു​ന്ന​തി​ലൂ​ടെ അ​മ്മ​ക്കും കു​ഞ്ഞി​നും ആ​രോ​ഗ്യ​പ​ര​മാ​യി നി​ര​വ​ധി പ്ര​യോ​ജ​ന​ങ്ങ​ളാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് വിമൻസ് വെ​ല്‍ന​സ് ആ​ൻഡ്​​ റി​സ​ര്‍ച്ച് സെ​ൻറർ (ഡ​ബ്ല്യു.​ഡ​ബ്ല്യു​.ആ​ര്‍.സി) ബ്ര​സ്​റ്റ്​ഫീ​ഡി​ങ് ക​മ്മി​റ്റി അധികൃതർ പറയുന്നു. അ​മി​ത​വ​ണ്ണം, പ്ര​മേ​ഹം, ഹൃ​ദ​യ​രോ​ഗ​ങ്ങ​ള്‍, ബാ​ല്യ​കാ​ല ര​ക്താ​ര്‍ബു​ദം എ​ന്നി​വ​ക്കും അ​ണു​ബാ​ധ​ക​ള്‍ക്കു​മെ​തി​രാ​യ സം​ര​ക്ഷി​ത പ്ര​തി​രോ​ധ​ശേ​ഷി മു​ല​പ്പാ​ല്‍ ന​ല്‍കു​ം. കു​ട്ടി​യു​ടെ ഉ​ത്ത​മ​വ​ള​ര്‍ച്ച​ക്കും വി​കാ​സ​ത്തി​നും ആ​വ​ശ്യ​മാ​യ എ​ല്ലാ പോ​ഷ​ക​ങ്ങ​ളും മു​ല​പ്പാ​ലി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്നു. മു​ല​പ്പാ​ലി​ല്‍ അ​ട​ങ്ങി​യി​ട്ടു​ള്ള കൊ​ള​സ്ട്രോ​ള്‍, ഫാ​റ്റി ആ​സി​ഡു​ക​ള്‍ കു​ട്ടി​ക​ളി​ല്‍ പ്ര​തി​രോ​ധശേ​ഷി​യും ഉ​യ​ര്‍ന്ന ബു​ദ്ധി​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​ണ്​. ഇത്​ ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

 ആ​റു​മാ​സം വ​രെ​യു​ള്ള കു​ഞ്ഞു​ങ്ങ​ളി​ല്‍ മു​ല​യൂ​ട്ട​ല്‍ ക​ര്‍ശ​ന​മാ​യി ന​ട​പ്പാ​ക്കി​യാ​ല്‍ ഓ​രോ വ​ര്‍ഷ​വും 8.23 ല​ക്ഷം കു​ട്ടി​ക​ളു​ടെ മ​ര​ണ​ങ്ങ​ളും 20,000 മാ​തൃ​മ​ര​ണ​ങ്ങ​ളും ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ്ര​സ​വി​ച്ച് ആ​ദ്യ ഒ​രുമ​ണി​ക്കൂർ മു​ത​ല്‍ ആ​റു മാ​സം വ​രെ കു​ട്ടി​ക​ളെ മു​ല​യൂ​ട്ടേ​ണ്ട​തു​ണ്ട്. ആ​റു​മാ​സം വ​രെ പ്രാ​യ​മു​ള്ള കു​ഞ്ഞു​ങ്ങ​ള്‍ക്ക് ഏ​റ്റ​വും മാ​തൃ​കാ​പ​ര​വും പൂ​ര്‍ണ​വു​മാ​യ പോ​ഷാ​കാ​ഹാ​ര​മാ​ണ് മു​ല​പ്പാ​ല്‍. ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണം ന​ല്‍കു​ന്ന​തി​നൊ​പ്പം ര​ണ്ടു​വ​യ​സ്സു​വ​രെ കു​ഞ്ഞു​ങ്ങ​ളെ മ​ുല​യൂ​ട്ട​ണ​മെ​ന്നും ഡ​ബ്ല്യു​.എ​ച്ച്.ഒ ശി​പാ​ര്‍ശ ചെ​യ്യു​ന്നു. മു​ല​യൂ​ട്ടു​ന്ന​തി​ലൂ​ടെ അ​മ്മ​യും കു​ഞ്ഞും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടും. പ്ര​സ​വാ​ന​ന്ത​ര വീ​ണ്ടെ​ടു​ക്ക​ലി​നും മാ​താ​വി​നെ പ്രാ​പ്ത​മാ​ക്കു​ന്നു. പ്ര​സ​വാ​ന​ന്ത​ര ര​ക്ത​സ്രാ​വം, വി​ള​ര്‍ച്ച, സ്ത​ന അ​ണ്ഡാ​ശ​യ അ​ര്‍ബു​ദം, ര​ക്താ​തി​മ​ര്‍ദം, ടൈ​പ്​ ടു ​പ്ര​മേ​ഹം, ആ​ര്‍ത്ത​വ​വി​രാ​മ സ​മ​യ​ത്ത് ഓ​സ്​റ്റി​യോ​പൊ​റോ​സി​സ് എ​ന്നി​വ​ക്കു​ള്ള സാ​ധ്യ​ത കു​റ​യും. മു​ല​യൂ​ട്ടാ​ത്ത അ​മ്മ​മാ​രു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ള്‍ മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​രി​ല്‍ പ്ര​സ​വാ​ന​ന്ത​ര ഉ​ത്ക​ണ്ഠ​യും വി​ഷാ​ദ​വും കു​റ​വാ​യി​രി​ക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.