ലോകകപ്പ് കാണാനെത്തുന്നവർക്ക് 15,000 താമസ സൗകര്യങ്ങൾകൂടി

ദോഹ: 2022ൽ ലോകകപ്പ് കാണാനെത്തുന്ന ഫുട്ബാൾ ആരാധകർക്കായി കൂടുതൽ താമസ സൗകര്യം ഏർപ്പെടുത്തുന്നതി െൻറ ഭാഗമായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും ഭരണവികസന തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള ഗവൺമെൻറ് ഹൗസിങ്​ വകുപ്പും പൊതു ധാരണപത്രം ഒപ്പുവെച്ചു. ഇതുപ്രകാരം ഇരുകക്ഷികളും യോജിച്ചുള്ള സംയുക്ത ടീം രാജ്യത്തെ റിയൽ എസ്​റ്റേറ്റ് ഉടമകളിൽനിന്ന്​ വാടക അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി. ഇതി െൻറ ആദ്യഘട്ടത്തിൽ വിവിധ ടവറുകളിലും കെട്ടിടങ്ങളിലും റെസിഡൻഷ്യൽ കോംപ്ലക്സുകളിലുമായി പൂർണമായും ഫർണിഷ് ചെയ്ത 15,000 റൂമുകൾക്ക് സംയുക്ത സമിതി അംഗീകാരം നൽകി.

ലോകകപ്പുമായി ബന്ധപ്പെട്ട് ഖത്തറിലെത്തുന്നവർക്ക് താമസ സൗകര്യം ഏർപ്പെടുത്തുന്നതിന്​ റിയൽ എസ്​റ്റേറ്റ് ഉടമകളുമായി കരാർ ഒപ്പുവെക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ഇതിൽ ചാമ്പ്യൻഷിപ് കാലയളവ്, ചാമ്പ്യൻഷിപ്പിന് ശേഷമുള്ള കാലയളവ് എന്നിവ ഉൾപ്പെടുമെന്നും കമ്മിറ്റി പറഞ്ഞു. പദ്ധതിയുടെ പ്രഥമഘട്ടം പൂർത്തിയാക്കുന്നതിൽ സന്തോഷമുണ്ടെന്ന്​ തൊഴിൽ സാമൂഹികകാര്യ മന്ത്രി യൂസുഫ് മുഹമ്മദ് അൽ ഉഥ്മാൻ ഫഖ്റൂ പറഞ്ഞു.

ലോകകപ്പുമായി ബന്ധപ്പെട്ട് ഖത്തറിലെത്തുന്നവർക്ക് സുരക്ഷിത താമസമൊരുക്കുന്നതിന് രാജ്യത്തെ സ്വകാര്യ മേഖലയിലെ റിയൽ എസ്​റ്റേറ്റ് ഉടമകളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.മിഡിലീസ്​റ്റിൽ ആദ്യമായെത്തുന്ന ലോകകപ്പിന് രണ്ടുവർഷം മുമ്പ് തന്നെ ആയിരക്കണക്കിന് ഹൗസിങ്​ യൂനിറ്റുകൾ തയാറാക്കാനായി. തൊഴിൽ മന്ത്രാലയവുമായുള്ള സഹകരണത്തി െൻറ ഫലമാണിതെന്നും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.