ദോഹ: ഖത്തറിൽനിന്നുള്ള ആദ്യ ഹജ്ജ് തീർഥാടകസംഘം മക്കയിലെത്തി. ഖത്തർ എയർവേസ്, സൗദി എയർവേസ് വിമാനങ്ങളിലാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് തീർഥാടകരെ കൊണ്ടുപോയത്. രാജ്യത്തെ തീർഥാടകർക്ക് സഹായങ്ങളും സൗകര്യങ്ങളും ഉറപ്പുവരുത്താൻ ഹജ്ജ് മിഷനും ഇസ്ലാമികകാര്യ മന്ത്രാലയവും സംവിധാനങ്ങൾ ഏർപ്പെടുത്തി. സൗകര്യങ്ങൾ തൃപ്തികരമെന്ന് ഹജ്ജ് മിഷൻ അറിയിച്ചു. മക്കയിലെ അൽ മുകറമയിലാണ് ഖത്തറിൽനിന്നുള്ളവർക്ക് താമസസൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. അടുത്ത ദിവസം ബാക്കിയുള്ളവർ കൂടിയെത്തും. സൗദി വിമാനത്താവളങ്ങളിൽ ലഭ്യമായ ഖത്തർ കേഡറുകളുമായി സഹകരിച്ച് യാത്രാ നടപടികൾ എളുപ്പമാക്കാൻ ഖത്തർ എയർവേസ് പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.