ദോഹ: മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രവാസികൾക്കായുള്ള കേന്ദ്രസർക്കാറിൻെറ രണ്ടാംഘട്ട പദ്ധതിയിൽ ഖത്തറിൽ നിന്ന് കേരളത്തിലേക്ക് രണ്ട് വിമാനങ്ങൾ. കണ്ണൂരിലേക്ക് വിമാനമുണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും ഉണ്ടാവില്ല. മേയ് 18ന് കോഴിക്കോട്ടേക്കും 21ന് കൊച്ചിയിലേക്കുമാണ് വിമാനങ്ങൾ. കോഴിക്കോട് വിമാനം 18ന് ഖത്തർ സമയം 3.35ന് ദോഹയിൽ നിന്ന് പുറപ്പെട്ട് കോഴിക്കോട് രാത്രി 10.20ന് എത്തും. 21ന് ഉച്ചക്ക് 2.05ന് േദാഹയിൽ നിന്ന് പുറപ്പെടുന്ന വിമാനം 8.45നാണ് കൊച്ചിയിൽ എത്തുക. വിശാഖപട്ടണം, ഹൈദരാബാദ്, ബംഗളൂരു, ഗയ എന്നിവിടങ്ങളിലേക്കും ഖത്തറിൽ നിന്ന് രണ്ടാം ഘട്ടത്തിൽ വിമാനമുണ്ട്. മേയ് 20ന് ദോഹയിൽനിന്ന് ഉച്ചക്ക് 12ന് പുറപ്പെടുന്ന വിമാനം 7.15ന് വിശാഖപട്ടണത്ത് എത്തും. 20ന് ഉച്ചക്ക് ഒന്നിന് പുറപ്പെടുന്ന വിമാനം 7.50ന് ഹൈദരാബാദിലെത്തും. 22ന് ഉച്ചക്ക് 1.30ന് പുറപ്പെടുന്ന വിമാനം 8.05ന് ബംഗളൂരുവിലെത്തും. 24ന് വൈകീട്ട് ഏഴിന് ദോഹയിൽ നിന്ന് പുറ െപ്പടുന്ന വിമാനം 6.30നാണ് ഗയയിലെത്തുക.
അതിനിടെ മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാനായി ഇന്ത്യൻ എംബസി പുതിയ പോർട്ടൽ കഴിഞ്ഞ ദിവസം തുടങ്ങി.
നേരത്തെ ഗൂഗിൾ ഡാറ്റാ ഷീറ്റ് മുഖേന വിവരങ്ങൾ ശേഖരിച്ചിരുന്നുവെങ്കിലും പലരുടെയും ഖത്തർ ഐഡി, വിസ നമ്പർ ഇതിൽ ഉൾകൊണ്ടിട്ടില്ല. ഇതിനാൽ ഇവരുടെ യാത്രക്ക് തടസമാവുന്ന അവസ്ഥയുണ്ടെന്നും അതിനാൽ കൃത്യമായ വിവരങ്ങൾ പുതിയ പോർട്ടലിൽ സമർപ്പിക്കാനും എംബസി അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ പോർട്ടലിൽ വിജയകരമായി രജിസ്റ്റർ ചെയ്താൽ ഇ -മെയിൽ വഴി കൺഫർമേഷനും ലഭിക്കും. നേരത്തെയുള്ള രജിസ്ട്രേഷനിൽ കൺഫർമേഷൻ ലഭിച്ചിരുന്നില്ല.https://www.indianembassyqatar.gov.in/indian_nationals_repatriation_reg_form? എന്നതാണ് പുതിയ ലിങ്ക്. പുതിയ സംവിധാനം പ്രവർത്തനം തുടങ്ങിയതിനാൽ യാത്രക്കാരുടെ പട്ടികയിൽ അനർഹർ കയറ്റിക്കൂടുന്നു എന്ന പരാതി ഒഴിവാക്കാനായി എംബസി എട്ട് വിവിധ കമ്മിറ്റികൾക്കും രൂപം നൽകിയിട്ടുണ്ട്. രജിസ്ട്രേഷൻ നടത്തിയതിന് ശേഷം മലയാളികൾക്കായുള്ള കമ്മിറ്റിയുമായി vbdoha.kerala@gmail.com എന്ന മെയിൽ വിലാസത്തിൽ ബന്ധപ്പെടാം.
ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ, മാനസിക പ്രശ്നം അനുഭവിക്കുന്നവർ എന്നിവർക്ക് ഇതിലൂടെ വിവരങ്ങൾ അറിയിക്കാം. ഇവരുടെ കാര്യത്തിൽ മേൽ കമ്മറ്റിയുടെ ശുപാർശകൾ പരിഗണിച്ചായിരിക്കും യാത്രക്കാരുടെ അന്തിമ പട്ടിക തയ്യാറാക്കുക. അതിനിടെ ഖത്തറിൽ അടച്ചിട്ടിരുന്ന മണിഎക്സ്ചേഞ്ചുകൾ തുറന്നുപ്രവർത്തിക്കാൻ തുടങ്ങി. കഫേകൾക്കും റെസ്റ്റോറൻറുകൾക്കും പാഴ്സൽ സേവനവും തുടങ്ങാം. നേരത്തേ ഹോംഡെലിവറി മാത്രമായിരുന്നു അനുവദിച്ചിരുന്നത്. ബുധനാഴ്ച 1390 പേർക്കുകൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ ചികിൽസയിലുള്ളവർ 23382 ആണ്. ബുധനാഴ്ച 124 പേർക്ക് കൂടി രോഗംമാറിയിട്ടുണ്ട്. ആകെ രോഗംഭേദമായവർ 3143 ആണ്. ആകെ 139127 രോഗികളെ പരിശോധിച്ചപ്പോൾ 26539 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ഭേദമായവരും മരിച്ചവരും ഉൾപ്പെെടയാണിത്. ആകെ 14 പേരാണ് ഖത്തറിൽ ഇതുവരെ മരണപ്പെട്ടിരിക്കുന്നത്.
ഇന്ത്യൻഎംബസി: അപ്പോയ്മെൻറുകൾ എടുക്കാൻ പുതിയ ഓൺലൈൻ സംവിധാനം
ഇന്ത്യൻ എംബസിയിലെ കോൺസുലാർസേവനങ്ങൾക്കായി പുതിയ ഓൺലൈൻ സംവിധാനം നിലവിൽ വന്നു. വിവിധ ആവശ്യങ്ങൾക്കായി https://indianembassyqatar.gov.in/getappointment എന്ന പുതിയ ലിങ്കിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. മേയ് 31 വരെ നിലവിൽഫോണിൽ അപ്പോയ്മെൻറ് എടുത്തവർക്ക് അതുപ്രകാരം എംബസിയിൽ സേവനം ലഭ്യമാണ്.എന്നാൽ അതിന് ശേഷം എടുത്ത അപ്പോയ്ൻമെൻറുകൾ റദ്ദാക്കപ്പെടും. അവർ പുതിയ സംവിധാനത്തിലൂടെ പുതിയ അപ്പോയ്ൻറ്മെൻറുകൾ എടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.