ഖ​ത്ത​റി​ൽ നി​ന്നു​ള്ള ദു​രി​താ​ശ്വാ​സ സ​ഹാ​യ​ങ്ങ​ൾ അ​ഫ്ഗാ​നി​ലെ​ത്തി​ക്കു​ന്നു

പ്ര​ള​യ​ക്കെ​ടു​തി; അ​ഫ്ഗാ​ന് ഖ​ത്ത​റി​ന്റെ സ​ഹാ​യം

ദോ​ഹ: പ്ര​ള​യ​​ത്തെ തു​ട​ർ​ന്ന് 350ലേ​റെ പേ​ർ മ​രി​ച്ച അ​ഫ്ഗാ​നി​സ്താ​നി​ലേ​ക്ക് ദു​രി​താ​ശ്വാ​സ സ​ഹാ​യ​ങ്ങ​ളു​മാ​യി ഖ​ത്ത​ർ. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഖ​ത്ത​റി​ന്റെ ആ​ഭ്യ​ന്ത​ര സു​ര​ക്ഷ​സേ​ന വി​ഭാ​ഗ​മാ​യ ല​ഖ്‍വി​യ​യു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കി​യ ശേ​ഷം, ദു​രി​താ​ശ്വാ​സ സ​ഹാ​യ​ങ്ങ​ളു​മാ​യി അ​മീ​രി വ്യോ​മ​സേ​ന​യു​ടെ വി​മാ​ന​വും കാ​ബൂ​ളി​ലെ​ത്തി. ഖ​ത്ത​ർ റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി​യു​ടെ​യും ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ വ​സ്തു​ക്ക​ളും, പാ​ർ​പ്പി​ട സൗ​ക​ര്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 42 ട​ൺ വ​സ്തു​ക്ക​ളാ​ണ് കാ​ബൂ​ളി​ലെ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച ബ​ഗ്‍ലാ​നി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ 350ഓ​ളം പേ​ർ മ​രി​ക്കു​ക​യും ആ​യി​ര​ത്തി​ലേ​റെ വീ​ടു​ക​ൾ ത​ക​രു​ക​യും ചെ​യ്തി​രു​ന്നു. വെ​ള്ള​പ്പൊ​ക്ക മേ​ഖ​ല​യി​ലെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ​അ​മീ​റി​ന്റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ല​ഖ്‍വി​യ സു​ര​ക്ഷ സേ​നാം​ഗ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച ഇ​വി​ടെ​യെ​ത്തി​യ​ത്.

Tags:    
News Summary - Flood; Qatar charity for Afghanistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT