ദോഹ: വേനലവധിക്കുശേഷം സ്കൂളിലേക്കു മടങ്ങുന്ന കുട്ടികള്‍ക്ക് സൗജന്യ ഹെല്‍ത്ത് ചെക്കപ്പ് കാമ്പയിനുമായി റിയാദ മെഡിക്കല്‍ സെന്റര്‍.
കുട്ടികളുടെ കാഴ്ച, ചെവി പരിശോധനകള്‍, ശിശുരോഗ-ഇ.എന്‍.ടി വിദഗ്ധരുടെ കൺസൽട്ടേഷന് തുടങ്ങി വിപുലമായ പാക്കേജാണ് പൂര്‍ണമായും സൗജന്യമായി 'ബാക് ടു സ്കൂള്‍'കാമ്പയിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ശനി മുതല്‍ വ്യാഴംവരെ രാവിലെ ഒമ്പത് മുതല്‍ ഉച്ച ഒന്നുവരെയും വൈകീട്ട് അഞ്ച് മുതല്‍ രാത്രി ഒമ്പത് വരെയുമാണ് ഈ സേവനം. 'ബാക് ടു സ്കൂള്‍'കാമ്പയിന് ഉദ്ഘാടനം മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മഞ്ജുനാഥ് നിര്‍വഹിച്ചു. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തെ സംബന്ധിച്ച് വിവിധ സെക്ഷനുകളിലായി ഡോ. ജോര്‍ജീന്‍, ഡോ. റീബാ മേരി എന്നിവര്‍ ബോധവത്കരണം നടത്തി.
'ബാക് ടു സ്കൂള്‍'കാമ്പയിന്റെ ഭാഗമായി കുട്ടികള്‍ക്ക് പങ്കെടുക്കാവുന്ന ചിത്രരചന, സെല്‍ഫി ബൂത്ത്, ഫോട്ടോഗ്രഫി മത്സരം തുടങ്ങിയ പരിപാടികളാണ് റിയാദ മെഡിക്കല്‍ സെന്ററില്‍ ഏര്‍പ്പെടുത്തിയത്.
ആകര്‍ഷകമായ സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഗസ്റ്റ് 31വരെയാണ് ബാക് ടു സ്കൂള്‍ കാമ്പയിന് കാലാവധി. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി റിയാദ മെഡിക്കല്‍ സെന്ററുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.