കെ.എം.സി.സി പൊന്നാനി മണ്ഡലം മഖ്ദൂമിയ ഇൻറലക്ച്വൽ ക്ലബ് ഫ്രീഡം സ്പാർക്കിൽ
ഡോ. താജ് ആലുവ സംസാരിക്കുന്നു
ദോഹ: ഖത്തർ കെ.എം.സി.സി പൊന്നാനി മണ്ഡലം-മഖ്ദൂമിയ ഇന്റലക്ച്വൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫ്രീഡം സ്പാർക് സ്വാതന്ത്ര്യദിന വാർഷിക പരിപാടി മലപ്പുറം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി അക്ബർ വെങ്ങാശ്ശേരി ഉദ്ഘാടനം ചെയ്തു. ‘സ്വാതന്ത്ര്യം യുവമനസ്സിനെ ശാക്തീകരിക്കുന്നു’ എന്ന വിഷയത്തിൽ പ്രമുഖ എഴുത്തുകാരനും കോളമിസ്റ്റുമായ ഡോ. താജ് ആലുവ മുഖ്യ പ്രഭാഷണം നടത്തി.
മാധ്യമങ്ങളെ പോലും വരുതിയിൽ നിർത്തിയ ഫാഷിസ്റ്റ് ഭരണകാലത്ത് സമൂഹ മാധ്യമങ്ങളുടെ ഇടപെടലുകൾ പ്രതീക്ഷ നൽകുന്നുവെന്നും ഒറ്റക്കെട്ടായി ചെറുത്തുതോൽപിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചും അദ്ദേഹം പരാമർശിച്ചു. ഹാഫിസ് പാറയിൽ മോഡറേറ്ററായി. റാഫി നന്നമുക്ക് സ്വാഗതം പറഞ്ഞു. സലിം ഹുദവി, അലിക്കുട്ടി പൊന്നാനി എന്നിവർ സംസാരിച്ചു. നജ്മുദ്ദീൻ മാറഞ്ചേരി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.