ദോഹ: അടുത്ത വർഷം ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറ് വിജയത്തിനായി പൂർണ പിന്തുണ പ്രഖ്യാപിച്ച് ജി.സി.സി രാഷ്ട്ര നേതാക്കൾ. റിയാദിൽ നടന്ന ജി.സി.സി സുപ്രീം കൗൺസിൽ 42ാം ഉച്ചകോടിയുടെ സമാപനത്തോടനുബന്ധിച്ച് അന്തിമ പ്രസ്താവനയിലാണ് ഖത്തർ ലോകകപ്പിന് പിന്തുണ ഉറപ്പു നൽകിയിരിക്കുന്നത്. ഫിഫയുടെ ചരിത്രത്തിലാദ്യമായാണ് അറബ്, മിഡിലീസ്റ്റ് മേഖല ലോകകപ്പ് ടൂർണമെൻറിന് വേദിയാകുന്നത്. ഖത്തറിൽ നടന്നുകൊണ്ടിരിക്കുന്ന പ്രഥമ ഫിഫ അറബ് കപ്പിെൻറ വിജയകരമായ സംഘാടനത്തെ ജി.സി.സി ഉച്ചകോടി പ്രശംസിച്ചു. ലോക ഭക്ഷ്യ േപ്രാഗ്രാം വഴി യമനിനായുള്ള ഖത്തറിെൻറ 90 ദശലക്ഷം ഡോളർ സാമ്പത്തിക സഹായ പ്രഖ്യാപനത്തെയും ജി.സി.സി ഉച്ചകോടി പ്രശംസിച്ചു. ഉച്ചകോടി സമാപന ചടങ്ങിൽ ജി.സി.സി സെക്രട്ടറി ജനറൽ നായിഫ് ബിൻ ഫലാഹ് അൽ ഹജ്റഫ് അന്തിമ പ്രസ്താവന അവതരിപ്പിച്ചു.
ഖത്തരി-സൗദി സഹകരണ കൗൺസിൽ അധ്യക്ഷൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും സൗദി അറേബ്യ കിരീടാവകാശിയും പ്രതിരോധമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദും തമ്മിലുള്ള കൂടിക്കാഴ്ച പുതിയ തലത്തിലേക്ക് ഉയർന്നതിനെയും അന്തിമ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഡിസംബർ എട്ടിന് നടന്ന ഖത്തരി-സൗദി സഹകരണ സമിതി യോഗത്തെ സ്വാഗതം ചെയ്ത ജി.സി.സി ഉന്നതാധികാര സമിതി, ഇരുരാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി, സൗഹൃദബന്ധം ശക്തിപ്പെടുത്തുന്നതിന് ഇത് സഹായകമാകുമെന്നും വ്യക്തമാക്കി. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിലുള്ള ഖത്തർ സംഘം ചൊവ്വാഴ്ച നടന്ന ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.