ജി.സി.സി ഉച്ചകോടിയിൽ പ​ങ്കെടുക്കാനുള്ള സൗദി രാജാവി​െൻറ ക്ഷണം സെക്രട്ടറി ജനറൽ ഡോ. നായിഫ്​ ബിൻ ഫലാഹ്​ അൽ ഹജ്​റഫ്​ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിക്ക്​ കൈമാറിയപ്പോൾ 

ജി.സി.സി ഉച്ചകോടി​: അമീറിന്​ സൗദി രാജാവി​െൻറ ക്ഷണം

ദോഹ: ജി.സി.സി ഉച്ചകോടിയിൽ പ​ങ്കെടുക്കാൻ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിക്ക്​ സൗദി രാജാവി​െൻറ ക്ഷണം. 41ാമത്​ ജി.സി.സി ഉച്ചകോടി ജനുവരി അഞ്ചിന്​ സൗദിയിലാണ്​ നടക്കുന്നത്​.ദോഹ സന്ദർശിച്ച ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നായിഫ്​ ബിൻ ഫലാഹ്​ അൽ ഹജ്​റഫ്​ ആണ്​ ക്ഷണക്കത്ത്​ അമീറിന്​ കൈമാറിയിരിക്കുന്നത്​. ഖത്തറിനെതിരായ ഉപരോധവും അതിനെ തുടർന്നുള്ള ഗൾഫ്​ പ്രതിസന്ധിയും പരിഹരിക്കാനുള്ള അന്തിമതീരുമാനം ജി.സി.സി ഉച്ചകോടി എടുക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

പരിഹാരവഴികളിൽ ഒരു തടസ്സവുമി​െല്ലന്ന്​ ഖത്തർ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുറഹ്​മാൻ ആൽഥാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.2017 ജൂണിലാണ്​ സൗദി, യു.എ.ഇ, ബഹ്റൈൻ, ഈജിപ്​ത് രാജ്യങ്ങൾ ഖത്തറിനെതിരെ കര^വ്യോമ^കടൽ ഉപരോധം തുടങ്ങിയത്്​. എന്നാൽ ഉപാധികളില്ലാത്ത, രാജ്യത്തി​െൻറ പരമാധികാരം മാനിക്കുന്ന ഏതുതരം ചർച്ചകൾക്കും ഒരുക്കമാണെന്നാണ്​ ഖത്തറി​െൻെറ തുടക്കം മുതലുള്ള നിലപാട്​. തുടക്കംമുതൽതന്നെ പ്രശ്​നത്തിൽ മധ്യസ്ഥത വഹിക്കുന്ന കുവൈത്തി​െൻറ നേതൃത്വത്തിലുള്ള ശ്രമങ്ങളാണ്​ ഇപ്പോൾ ഫലപ്രാപ്​തിയിലേക്ക്​ വരുന്നത്​. ഉപരോധം അവസാനിപ്പിക്കുന്നതിന്​ ഖത്തറും സൗദിയും തമ്മിൽ കരാർ തയാറായിട്ടുണ്ട്​.

സൗദിക്കും യു.എ.ഇക്കും മുകളിലൂടെ ഖത്തർ വിമാനങ്ങൾക്ക്​ പറക്കുന്നതിനുള്ള വിലക്ക്​ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടാണിത്​. പരിഹാരശ്രമങ്ങൾക്ക്​ മിക്ക രാജ്യങ്ങളും ഇതിനകം പിന്തുണയറിയിച്ചിട്ടുണ്ട്​.കുവൈത്ത്​ നടത്തുന്ന ശ്രമങ്ങളിലൂടെ സമഗ്രമായ പ്രശ്​നപരിഹാരം ഉണ്ടാകുമെന്നാണ്​​ ഈജിപ്​ത്​ വിദേശകാര്യമന്ത്രാലയം ഈയടുത്ത്​ പ്രസ്​താവനയിൽ അറിയിച്ചത്​.പരിഹാര ശ്രമങ്ങളെ കഴിഞ്ഞ ദിവസം യു.എ.ഇയും പിന്തുണച്ചിരുന്നു. സൗദി, ഒമാൻ, ഖത്തർ രാജ്യങ്ങൾ പരിഹാരനടപടികൾ നേരത്തേ സ്വാഗതം ചെയ്​തിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.