എട്ടാം വാർഷിക നിറവിൽ ഗ്രാൻഡ് മാൾ ഹൈപർ മാർക്കറ്റ്

ദോഹ: മികച്ച ഷോപ്പിങ് അവസരമൊരുക്കി പ്രമുഖ വ്യാപാര ശൃംഖലയായ ഗ്രാൻഡ്​ മാൾ ഹൈപർ മാർക്കറ്റി​െൻറ എട്ടാം വാർഷികാഘോഷങ്ങൾക്ക്​ തുടക്കമായി. ഒക്ടോബർ ഏഴ്​ മുതൽ ഡിസംബർ 31വരെ നീണ്ടുനിൽക്കുന്ന വാർഷികാഘോഷങ്ങളുടെ ഭാഗമായി, ഏഷ്യൻ ടൗണിലെ ഗ്രാൻഡ് മാൾ ഹൈപർ മാർക്കറ്റ്, വുകൈർ എസ്ദാനിലൈ ഗ്രാൻഡ് ഹൈപർ മാർക്കറ്റ്, ഗ്രാൻഡ് എക്​സ്​പ്രസ്​ പ്ലാസ മാൾ (91), ഗ്രാൻഡ് എക്​സ്​പ്രസ്​ പ്ലാസ മാൾ (170) ഏഷ്യൻ ടൗൺ, ഗ്രാൻഡ് എക്​സ്​പ്രസ്​ ഷഹാനിയ എന്നിവിടങ്ങളിൽ നിരവധി ഉൽപന്നങ്ങൾക്ക്​ വൻ വിലക്കിഴിവ് നൽകും. ഡിസംബർ 31വരെ നിലനിൽക്കുന്ന വാർഷികാഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ ഏത്​ ഗ്രാൻഡ് ഹൈപർ മാർക്കറ്റി​െൻറ ഔട്ട്​ലെറ്റുകളിൽനിന്ന്​ 50 ഖത്തർ റിയലിനോ അതിന്​ മുകളിലോ ഷോപ്പിങ്​ ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ല ഉപഭോക്താക്കൾക്കും ഈ സമ്മാന പദ്ധതിയിൽ പങ്കാളികളാകാം. നറുക്കെടുപ്പിലൂടെ എട്ട്​ ഭാഗ്യശാലികൾക്ക് 2022 മോഡൽ നിസ്സാൻ കിക്‌സ് കാറുകളാണ് സമ്മാനമായി ലഭിക്കുക. അന്താരാഷ്​ട്ര നിലവാരത്തിലും സൗകര്യത്തിലും ഡിസൈൻ ചെയ്ത ഗ്രാൻഡിൽ ഉപഭോക്താക്കൾക്ക്​ സൗകര്യപ്രദമായി തിരഞ്ഞെടുക്കാൻ തരത്തിലാണ് ഓരോ വിഭാഗവും സജ്ജമാക്കിയിരിക്കുന്നത്. ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ, പ്രമുഖ ഡിസൈനർമാരുടെ വസ്ത്രശേഖരം, പാരക്ഷകൾ, ആരോഗ്യ-സൗന്ദര്യ സംരക്ഷണ ഉൽപന്നങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഏറ്റവും മികച്ച ഉൽപന്നങ്ങളുടെ വ്യത്യസ്ത ശേഖരമാണുള്ളത്. ദിനേന ആകാശമാർഗമെത്തിക്കുന്ന പഴവർഗങ്ങൾ, പച്ചക്കറി, ഇറച്ചി, മീൻ തുടങ്ങിയവയും ഗ്രാൻഡ് പ്രത്യേകതയാണ്. ജി.സി.സി രാജ്യങ്ങളിലും ഇന്ത്യയിലുമായി 75 ശാഖകളും ആറായിരത്തിലേറെ തൊഴിലാളികളും ഗ്രൂപ്പിന് കീഴിലുണ്ട്. എട്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ഓഫറുകൾ പ്രയോജനപ്പെടുത്തി ആഘോഷങ്ങളിൽ പങ്കുചേരാൻ എല്ലാവരെയും ക്ഷണിക്കുന്നതായി റീജനൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ എന്നിവർ അറിയിച്ചു.

Tags:    
News Summary - Grand Mall Hypermarket on its eighth anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT