ദോഹ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് എസ്ഥാൻ മാൾ , വുകൈർ വിദ്യാർഥികൾക്കായി ക്വിസ് മത്സരം നടത്തി. മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഒമ്പത് മുതൽ 12 വയസ്സ് വരെയുള്ള വിവിധ സ്കൂളുകളിലെ വിദ്യാർഥികളാണ് ക്വിസ് മത്സരത്തിൽ പങ്കെടുത്തത്. ഋഗ്വേദ് സന്ദീപ് പാട്ടീൽ ഒന്നാം സ്ഥാനവും, ദ്രുപദ് സുജിത് രണ്ടാം സ്ഥാനവും, അഹ്യാൻ ഷംസീർ മൂന്നാം സ്ഥാനവും നേടി.
വിജയികൾക്ക് സമ്മാനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.വിദ്യാർഥികളുടെ പഠനത്തെ പരിപോഷിപ്പിക്കുകയും വ്യക്തി വികസനത്തെ പിന്തുണക്കുകയും ചെയ്യുന്നതിലൂടെ ഒരു ഉത്തമ തലമുറയെ വളർത്തിയെടുക്കുക എന്നതാണ് ഇതുപോലുള്ള പരിപാടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.